"ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
===പിറ്റ്സ് ഇന്ത്യ ആക്റ്റ്===
{{പ്രധാനലേഖനം|പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784}}
1784-ൽ അന്നത്തെ പിറ്റിന്റെ ഇന്ത്യാ ആക്റ്റ് ബ്രിട്ടീഷു പാർലമെന്റ് പാസ്സാക്കി. അന്നത്തെ പ്രധാനമന്ത്രി വില്യം പിറ്റ് ആയതു കാരണമാണ് ആ പേരു വന്നത്. നാട്ടുരാജാക്കന്മാർ, ജമീന്ദാർമാർ,പോളിഗർ, താലൂക്ദാർമാർ,മറ്റു ഭൂവുമടമകൾ നികുതിയോ, കരമോ കപ്പമോ കമ്പനിക്ക് നേരിട്ട് നല്കേണ്ടതാണെന്നും അതിനാവശ്യമായ ശാശ്വത നിയമങ്ങൾ കൊണ്ടുവരണമെന്നുമായിരുന്നു ഈ ആക്റ്റിന്റെ സാരം. മുഗളർക്ക് കപ്പം കൊടുത്തിരുന്ന കൂച്ച് ബിഹാർ, ത്രിപുര, അസ്സാം എന്നിവിടങ്ങളിലെ നാട്ടു രാജാക്കന്മാർ, നിശ്ചിത വാർഷിക നികുതി നല്കിയിരുന്ന രാജാഷാഹി, ബർദ്വാൻ, ദിനാജ്പൂർ എന്നിവിടങ്ങളിലെ ദേശവാഴികളായ കാജകൾ, പിന്നെ ജോടേദാർമാർ ദിവാന്മാർ, എന്നിവരെ പൊതുവായി ജമീന്ദാർ എന്നു ഗണിക്കാനും അവർക്കെല്ലാം ബാധകമാകുന്ന വിധത്തിൽ ഒരു പൊതു നിയമസംഹിതയിലൂടെ അവർ കമ്പനിക്കു നല്കേണ്ടുന്ന കരവും കുടിയാന്മാർ (റൈത്തുകൾ) ജമീന്ദാർക്കു നല്കേണ്ടുന്ന വാർഷിക കരവും ശാശ്വതമായി നിശ്ചിതപ്പെടുത്താനും ആക്റ്റ് നിർദ്ദേശിച്ചു<Ref name= Floud/>. ഇതിനെത്തുടർന്ന് വലിപ്പവും, വളക്കുറും വിളവെടുപ്പും അടിസ്ഥാനമാക്കി ഭൂമി തരം തിരിക്കുന്നതിനും നികുതി നിശ്ചയിക്കുന്നതിനുമുളള സമഗ്രമായ ഏർപ്പാടുകൾ ചെയ്യപ്പെട്ടു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുഖ്യ ഉദ്ദേശ്യം നിശ്ചിത തുക നിശ്ചിത സമയത്ത് തങ്ങളുടെ ഭണ്ഡാരത്തിൽ എത്തണമെന്നായിരുന്നു. മാത്രമല്ല, അധികം വരുന്ന ലാഭം തങ്ങൾക്ക് സ്വന്തമാണെന്ന വസ്തുത കുടിയാന്മാരേയും ജമീന്ദർമാരേയും കൂടുതൽ ഉത്പാദിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുമെന്നും കമ്പനി കരുതി.
 
==വ്യവസ്ഥകൾ ==
ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ മൂന്നു വിഭാഗങ്ങളാണ് ഉൾക്കൊളളിക്കപ്പെട്ടത്. ഈസ്റ്റ് ഇന്ത്യാ കമ്പനി , ജമീന്ദാർമാർ, കുടിയാന്മാർ. തത്സമയം ലഭ്യമായ ഭൂവിവരങ്ങൾ കണക്കിലെടുത്ത് പതിനൊന്നിൽ പത്തു ഭാഗം കമ്പനിക്ക്. ബാക്കി ഒരു ഭാഗം ജമീന്ദാർക്ക് എന്ന നിരക്കിൽ ഒരു നിശ്ചിത സംഖ്യ കമ്പനി വാർഷികകരമായി നിശ്ചയിച്ചു. ജമീന്ദാർക്ക് അമിത വിളവു ലഭിച്ചാലും ഈ സംഖ്യ ഒരിക്കലും വർദ്ധിപ്പിക്കുകയില്ല എന്ന ഉറപ്പോടെ. എല്ലാവർഷവും ഒരു നിശ്ചിത ദിവസത്തിനകം കരമടച്ചില്ലെങ്കിൽ കൃഷി സ്ഥലങ്ങൾ വിൽക്കപ്പെടുമെന്നും, തീപിടുത്തമോ, വരൾച്ചയോ ഒഴികഴിവായി അംഗീകരിക്കില്ലെന്നും വ്യവസ്ഥയിൽ പറഞ്ഞു. കുടിയായ്മ പരമ്പരാഗതമായിരുന്നു. പന്ത്രണ്ടു വർഷങ്ങളായി ഒരേ സംഖ്യയാണ് ജമീന്ദാർക്ക് നല്കിപ്പോരുന്നതെങ്കിൽ അത് ശാശ്വത നികുതിയായി പരിഗണിയ്ക്കാമെന്ന് കമ്പനി പറഞ്ഞെങ്കിലും അതു തെളിയിയ്ക്കാൻ ആവശ്യമായ രേഖകളുണ്ടായിരുന്നില്ല. അങ്ങനെ അന്യായമായ കര വർദ്ധനവിനും കുടിയൊഴിപ്പിക്കലിനും എതിരായി അവർക്ക് യാതൊരു രക്ഷാമാർഗ്ഗവും ലഭ്യമായില്ല.
ഈ വ്യവസ്ഥപ്രകാരം കർഷകന് ഭൂമിയിലുള്ള ന്യായമായ അവകാശം നഷ്ടപ്പെട്ടു. പുതിയ അവകാശങ്ങൾ ലഭിച്ചതിനെതുടർന്ന് ജന്മിമാർ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അങ്ങനെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടും എന്ന കോൺവാലിസിന്റെ കണക്കൂട്ടൽ അസ്ഥാനത്താവുകയും, ജന്മിമാർ കാലക്രമത്തിൽ സമ്പന്നരാകുകയും കൃഷിക്കാർ അവരുടെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയരാകേണ്ടി വരുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്