"നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 80:
നാഡീകോശങ്ങളോട് ഇടകലർന്ന്, കേന്ദ്രനാഡീവ്യൂഹത്തിൽ നിരവധി കോശങ്ങൾ കാണപ്പെടുന്നുണ്ട്. ഇവ പ്രധാനമായും ഗ്ലിയൽ കോശങ്ങളോ ന്യൂറോഗ്ലിയൽ കോശങ്ങളോ ആകുന്നു. മുഖ്യമായും മൂന്നുതരം ഗ്ലിയൽ കോശങ്ങളാണുള്ളത്; ആസ്ട്രോസൈറ്റ്, ഒളിഗോഡെൻഡ്രോസൈറ്റ്, മൈക്രോഗ്ലിയ എന്നിവ. ആസ്ട്രോസൈറ്റുകൾ നാഡീകോശങ്ങൾക്ക് ഉറപ്പു നല്കുകയും ആവേഗങ്ങൾ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഒളിഗോ ഡെൻഡ്രോസൈറ്റുകളാകട്ടെ, ആക്സോണുകളെ പൊതിഞ്ഞിരിക്കുന്ന മയലിൻ ആവരണമായാണ് വർത്തിക്കുന്നത്. നാഡീകോശങ്ങൾക്കും രക്തക്കുഴലുകൾക്കുമിടയിലാണ് മൈക്രോഗ്ലിയൽ കോശങ്ങൾ കാണപ്പെടുന്നത്. നാഡീകോശങ്ങൾക്ക് ക്ഷതം സംഭവിച്ചുണ്ടാകുന്ന അവശിഷ്ടങ്ങളെ വലിച്ചെടുത്ത്, രക്തത്തിലെത്തിക്കാൻ സഹായിക്കുന്നത് മൈക്രോഗ്ളിയൻ കോശങ്ങളാണ്.
 
നവജാത് ശിശുവിന്റെനവജാതശിശുവിന്റെ സുഷുമ്ന നട്ടെല്ലിന്റെ താഴെ അറ്റം വരെ എത്തുന്നുണ്ട്. എന്നാൽ പ്രായമായ ഒരാളുടെ സുഷുമ്ന നട്ടെല്ലിന്റെ മദ്ധ്യഭാഗം വരെ മാത്രമെ എത്തുന്നുള്ളു. രോഗ പരിശോധനകൾക്കായി നട്ടെല്ലിന്റെ ഏറ്റവും താഴെ ഭാഗത്തുകൂടി സെറിബ്രോസ്പൈനൽ ദ്രാവകം വലിച്ചെടുക്കുമ്പോൾ സുഷു‌മ്നയ്ക്ക് കേടു പറ്റാത്തത് ഇതുകൊണ്ടാണ്.<ref name="vns2"> പേജ് 352, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
===പ്രാന്ത നാഡീവ്യൂഹം===
"https://ml.wikipedia.org/wiki/നാഡീവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്