"ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
==പശ്ചാത്തലം ==
===മുഗൾ കാലഘട്ടം ===
1698-ൽ [[ഈസ്റ്റ് ഇന്ത്യാ കമ്പനി |ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്]] കൊൽക്കത്ത, സുതാനതി, ഗോബിന്ദപൂർ ഗ്രാമങ്ങളുടെ ഉടമസ്താവകാശം (താലൂക്ദാരി), 1757-ലെ [[ പ്ലാസി യുദ്ധം|പ്ലാസി യുദ്ധാനന്തരം]], [[സിറാജ് ഉദ് ദൗള]] കൊൽക്കത്തക്ക് തെക്കായുളള 38 ഗ്രാമങ്ങളും [[മിർ ജാഫർ]] 822 ചതുരശ്ര മൈൽ സ്ഥലവും (ഇന്നത്തെ 24ഫർഗാനകൾ)കമ്പനിക്കു കൈമാറി. ഇതിനു പകരമായി 2,22,958 രൂപ വാർഷിക നികുതിയായി കമ്പനി നവാബിന് നല്കി. 1759-ൽ ഈ റവന്യു [[റോബർട്ട് ക്ലൈവ്| ക്ളൈവിനു]] ചാർത്തിക്കിട്ടി. <ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt]</ref> 1765-ൽ മുഗൾ സമ്രാട്ട് [[ ഷാ ആലം രണ്ടാമൻ|ഷാ ആലമിന്]] വാർഷിക വേതനമായി ലക്ഷം രൂപ നല്കാമെന്ന കരാറിൽ ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രവിശ്യകളിലെ ദിവാൻ പദവി കമ്പനിക്കു ലഭിച്ചു.ഈ പ്രവിശ്യകളിലെ ജമീന്ദാരി സമ്പ്രദായത്തിൽ കൈകടത്തുകയില്ലെന്ന് കരാറിൽ പ്രത്യേകം പറഞ്ഞിരുന്നു. കമ്പനി ഏജന്റുമാരിലൂടെ (നയ്ബ് ദിവാൻ) നികുതി പിരിവു നടത്തി. ഇവർക്കു കമ്പനിവക മേലധികാരികളും ഉണ്ടായി. 1770-ലെ ദുർഭിക്ഷം നികുതി പിരിവ് ആകെ താറുമാറാക്കി. ഏറിവന്ന കുടിശ്ശികകളും, കുറഞ്ഞു വന്ന നികുതിയും പല ശ്രേണിയിലുളള ഭൂവുടമകളുടെ ആവിർഭാവവും കാരണം കമ്പനിയെ കുഴക്കി. നയ്ബ് ദിവാന്മാരേയും മേലധികാരികളേയും പിരിച്ചു വിട്ട്, നികുതി നേരിട്ട് ഈടാക്കാൻ കമ്പനി തീരുമാനിച്ചു. കമ്പനിയുടെ ഭരണം ക്രമീകരിക്കനായി [[റെഗുലേറ്റിങ് ആക്റ്റ് 1773]] നടപ്പിലാക്കപ്പെട്ടു. പക്ഷേ ഹ്രസ്വ കാല വ്യവസ്ഥകൾ ( Short term settlements) പല തരം അഴിമതികൾക്കും കാരണമായി. പല ജമീന്ദാർമാരുടേയും പാരമ്പര്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ലാഭത്തിനു പകരം കമ്പനിയുടെ കട ബാധ്യതകൾ കൂടുകയാണുണ്ടായത്. 1774 മുതൽ 1785 വരെ ബംഗാളിലെ ഗവണ്ണർ ജനറലായിരുന്ന [[വാറൻ ഹേസ്റ്റിങ്സ്|വാറൻ ഹേസ്റ്റിംഗ്സിനു]] മേൽ ചുമത്തപ്പെട്ട കുറ്റപത്രത്തിൽ ഇതും ഉൾപ്പെട്ടിരുന്നു. <ref name= Floud/>.
===പിറ്റ്സ് ഇന്ത്യ ആക്റ്റ്===
{{പ്രധാനലേഖനം|പിറ്റ്പിറ്റ്സ് ഇന്ത്യ ആക്റ്റ്ആക്റ്റ്‌ 1784}}
1784-ൽ അന്നത്തെ പിറ്റിന്റെ ഇന്ത്യാ ആക്റ്റ് ബ്രിട്ടീഷു പാർലമെന്റ് പാസ്സാക്കി. അന്നത്തെ പ്രധാനമന്ത്രി വില്യം പിറ്റ് ആയതു കാരണമാണ് ആ പേരു വന്നത്.
==വ്യവസ്ഥകൾ ==
ഈ വ്യവസ്ഥപ്രകാരം കർഷകന് ഭൂമിയിലുള്ള ന്യായമായ അവകാശം നഷ്ടപ്പെട്ടു. പുതിയ അവകാശങ്ങൾ ലഭിച്ചതിനെതുടർന്ന് ജന്മിമാർ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അങ്ങനെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടും എന്ന കോൺവാലിസിന്റെ കണക്കൂട്ടൽ അസ്ഥാനത്താവുകയും, ജന്മിമാർ കാലക്രമത്തിൽ സമ്പന്നരാകുകയും കൃഷിക്കാർ അവരുടെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയരാകേണ്ടി വരുകയും ചെയ്തു.
"https://ml.wikipedia.org/wiki/ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്