"ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] ഗവർണർ ജനറൽ ആയിരുന്ന [[കോൺവാലിസ് പ്രഭു]] നടപ്പാക്കിയ [[ബ്രിട്ടീഷ് ഇന്ത്യയിലെ ഭൂനികുതിസമ്പ്രദായങ്ങൾ|ഭൂനികുതി വ്യവസ്ഥയാണ്]] '''ശാശ്വതഭൂനികുതിവ്യവസ്ഥ''' ഇത് മുഗളരുടെ കാലത്ത് നിലവിലിരുന്ന '''സമീന്ദാരി''' ('''ജമീന്ദാരി''') വ്യവസ്ഥക്ക് ചെയ്ത ഭേദഗതിയായിരുന്നു. പുതിയ വ്യവസ്ഥപ്രകാരം [[ബീഹാർ]], [[ഒഡീഷ|ഒറീസ്സാ]] പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവ് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വന്നു. ജന്മിമാർ ഗവണ്മെന്റിനു കൊടുക്കേണ്ടതായ നികുതി എന്നെന്നേക്കുമായി ക്ലിപ്തപ്പെടുത്തുകയും ഭൂമിയുടെ ഉടമകളായി അവരെ ഔപചാരികമായി അംഗീകരിക്കുകയും ചെയ്തു. ശാശ്വതഭൂനികുതിവ്യവസ്ഥ പ്രകാരം 1793ൽ നിശ്ചയിച്ച നികുതി നിരക്ക് ഭാവിയിൽ യാതൊരു സാഹചര്യത്തിലും പുതുക്കി നിശ്ചയിച്ചുകൂടെന്നു പ്രഖ്യാപിക്കപ്പെട്ടു<ref>{{cite book | editor= [[എ. ശ്രീധരമേനോൻ]] | title=ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ) | origyear= | origmonth= | edition= രണ്ടാം| series= രണ്ടാം | date= 1995 | year= | month= | publisher= എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ് | location= മദ്രാസ്‌| language= മലയാളം| isbn= | oclc= | doi= | id= | pages= 252,253 | chapter= 22| chapterurl= | quote= }}</ref>.
==പശ്ചാത്തലം ==
1698-ൽ [[ഈസ്റ്റ് ഇന്ത്യാ കമ്പനി |ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്]] കൊൽക്കത്ത, സുതാനതി, ഗോബിന്ദപൂർ ഗ്രാമങ്ങളുടെ ഉടമസ്താവകാശം (താലൂക്ദാരി), 1757-ലെ [[ പ്ലാസി യുദ്ധം|പ്ലാസി യുദ്ധാനന്തരം]], [[സിറാജ് ഉദ്ദൗള]] കൊൽക്കത്തക്ക് തെക്കായുളള 38 ഗ്രാമങ്ങളും [[മിർ ജാഫർ]] 822 ചതുരശ്ര മൈൽ സ്ഥലവും (ഇന്നത്തെ 24ഫർഗാനകൾ)കമ്പനിക്കു കൈമാറി. ഇതിനു പകരമായി 2,22,958 രൂപ വാർഷിക നികുതിയായി കമ്പനി നവാബിന് നല്കി <ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt]</ref> 1765-ൽ മുഗൾ സമ്രാട്ട് [[ ഷാ ആലം|ഷാ ആലമിന്]] വാർഷിക വേതനമായി ലക്ഷം രൂപ നല്കാമെന്ന കരാറിൽ ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രവിശ്യകളിലെ ദിവാൻ പദവി കമ്പനിക്കു ലഭിച്ചു.ഈ പ്രവിശ്യകളിലെ ജമീന്ദാരി സമ്പ്രദായത്തിൽ കൈകടത്തുകയില്ലെന്ന് കരാറിൽ പ്രത്യേകം പറഞ്ഞിരുന്നു. കമ്പനി ഏജന്റുമാരിലൂടെ (നയ്ബ് ദിവാൻ) നികുതി പിരിവു നടത്തി. ഇവർക്കു കമ്പനിവക മേലധികാരികളും ഉണ്ടായി. 1770-ലെ ദുർഭിക്ഷം നികുതി പിരിവ് ആകെ താറുമാറാക്കി. ഏറിവന്ന കുടിശ്ശികകളും, കുറഞ്ഞു വന്ന നികുതിയും പല ശ്രേണിയിലുളള ഭൂവുടമകളുടെ ആവിഭാവവും കാരണം നയ്ബ് ദിവാന്മാരേയും മേലധികാരികളേയും പിരിച്ചു വിട്ട്, നികുതി നേരിട്ട് ഈടാക്കാൻ കമ്പനി തീരുമാനിച്ചു.ഹ്രസ്വ കാല വ്യവസ്ഥകൾ ( Short term settlements) പല തരം അഴിമതികൾക്കും കാരണമായി. പല ജമീന്ദാർമാരുടേയും പാരമ്പര്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. 1774- വരെ ബംഗാളിലെ ഗവണ്ണർ ജനറലായിരുന്ന [[വാറൻ ഹേസ്റ്റിംഗ്സ് ഹേസ്റ്റിങ്സ്|വാറൻ ഹേസ്റ്റിംഗ്സിനു]] മേൽ ചുമത്തപ്പെട്ട കുറ്റപത്രത്തിൽ ഇതും ഉൾപ്പെട്ടിരുന്നു.
==വ്യവസ്ഥകൾ ==
ഈ വ്യവസ്ഥപ്രകാരം കർഷകന് ഭൂമിയിലുള്ള ന്യായമായ അവകാശം നഷ്ടപ്പെട്ടു. പുതിയ അവകാശങ്ങൾ ലഭിച്ചതിനെതുടർന്ന് ജന്മിമാർ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അങ്ങനെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടും എന്ന കോൺവാലിസിന്റെ കണക്കൂട്ടൽ അസ്ഥാനത്താവുകയും, ജന്മിമാർ കാലക്രമത്തിൽ സമ്പന്നരാകുകയും കൃഷിക്കാർ അവരുടെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയരാകേണ്ടി വരുകയും ചെയ്തു.
"https://ml.wikipedia.org/wiki/ശാശ്വതഭൂനികുതിവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്