"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
==വിനോദസഞ്ചാരം==
[[File:Jewish Synagogue at Kottayil Kovilakom, North Paravur.JPG|thumb|വടക്കൻ പറവൂരിലെ ജൂതപ്പള്ളി]]
മനോഹരമായ [[ചെറായി ബീച്ച്]] ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും [[ജൂതർ|ജൂത]] കുടിയേറ്റ മേഖലയുമായിരുന്നു <ref name=hindu1>{{cite news|title=സിനഗോഗ് സെറ്റ് ടു ഷോകേസ് ഹിസ്റ്ററി|url=https://archive.today/Fikz5|publisher=ദ ഹിന്ദു|date= 2005-03-01|accessdate=2014-07-18}}</ref>. ഒരു ജൂത [[സിനഗോഗ്|സിനഗോഗും]] ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും [[ഇസ്രായേൽ]] രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-[[തൃശ്ശൂർ]] അതിർത്തിയിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. പറവൂരിന്റെ ഒരതിര് [[വൈപ്പിൻ|വൈപ്പിൻ ദ്വീപ്]] ആണ് , മറ്റൊരതിര് തൃശ്ശൂർ ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ്‌ തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ്‌ പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌. വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നാണ് കോട്ടക്കാവ് പള്ളി. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന്‌ കരുതപ്പെടുന്നുണ്ട്‌.
 
പറവൂരിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ആരാധാനാലയമാണ് കോട്ടക്കാവ് പള്ളി. വിശുദ്ധ തോമാസ് സ്ഥാപിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. എന്നാൽ ജൈനമതക്കാരുടെ ആരാധനാലയത്തെ അവരുടെ പലായനത്തിനുശേഷം ക്രൈസ്തവർ സ്വന്തമാക്കിയതോ അവകാശം സ്ഥാപിച്ചതോ ആയിരിക്കാമെന്നും ഒരു വാദം നിലവിലുണ്ട്.
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്