"സുലൈഖ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
ഉറുദു നോവലിസ്റ്റും കേന്ദ്ര ഉർദു ഫെലോഷിപ്പ് കമ്മിറ്റി അംഗവുമായിരുന്നു '''സുലൈഖ ഹുസൈൻ''' (1930 - 15 ജൂലൈ 2014). കേരളത്തിലെ ആദ്യ [[ഉർദു]] നോവലിസ്റ്റാണ് ഉറുദുവിൽ 27 നോവലുകളും അത്രത്തോളം ചെറുകഥകളുമെഴുതി.<ref>http://www.madhyamam.com/news/161501/120405</ref>
 
== ജീവിതരേഖ ==
[[1930]] ൽ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] കോറായ് കുടുംബത്തിൽ ഹാജി അഹമ്മദ് സേട്ടിന്റെയും മറിയം ബായിയുടേയും മകളായി ജനനം. <ref name=desh/> ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇവരെ മുത്തച്ഛനാണ് വളർത്തിയത്. നാലാംതരം മദ്രസാ വിദ്യാഭ്യാസം മാത്രമേ സുലൈഖയ്‌ക്ക് ലഭിച്ചിരുന്നുള്ളൂ.<ref>{{cite web|title=ഉറുദു നോവലിസ്റ്റ് സുലൈഖാ ഹുസൈൻ നിര്യാതയായി|url=http://news.keralakaumudi.com/news.php?nid=7e60226d8c942ac67ee98603b670e834|publisher=news.keralakaumudi.com|accessdate=16 ജൂലൈ 2014}}</ref> ആസ്യാബായി മദ്‌റസയിലാണ് [[ഖുർആൻ|ഖുർആനും]] [[ഹദീസ്|ഹദീസും]] [[ദീനിയാത്ത്|ദീനിയാത്തും]] മലയാളവും ഉർദുവും പഠിച്ചത്. പിന്നീട് മൗലവി റിസ്‌വാനുല്ലയുടെ ശിഷ്യയായി വീട്ടിൽതന്നെയായിരുന്നു പഠനം. [[ഹൈദരാബാദ്|ഹൈദരാബാദിൽ]] നിന്ന് കുടിയേറി കൊച്ചിയിൽ സ്ഥിരതാമസമാക്കിയിരുന്ന റിസ്‌വാനുല്ല സാഹിബിന് ഉർദു ഭാഷയിലും സാഹിത്യത്തിലും നല്ല കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് സുലൈഖ ഉർദു ഭാഷയിൽ കാര്യമായ പഠനങ്ങൾ നടത്തിയത്.
== സാഹിത്യ ജീവിതം ==
സുലൈഖ ഹുസൈനിൽ സാഹിത്യതാൽപര്യം ജനിപ്പിച്ചത് മാതാവിന്റെ ബാപ്പയും ഉർദു കവിയുമായിരുന്ന ജാനി സേട്ട് ആയിരുന്നു.
[[1950]]ൽ ഇരുപതാമത്തെ വയസ്സിലാണ് [[ഡൽഹി]] ആസ്ഥാനമായുള്ള ചമൻ ബുക്ക് ഡിപ്പോ ''മേരേ സനം'' എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൽ മേൽവിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കർശന നിർദേശത്തെത്തുടർന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.<ref>{{cite web|title=ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈൻ അന്തരിച്ചു|url=http://www.janmabhumidaily.com/jnb/News/214880|publisher=www.janmabhumidaily.com|accessdate=16 ജൂലൈ 2014}}</ref> സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച ഈ പുസ്തകം വൻതോതിൽ വിറ്റഴിക്കപ്പെട്ടു. തുടർന്ന് മേരെ സനം എന്ന പേരിൽ ഇറക്കിയ സിനിമയും ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ അവർ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു. 1970ൽ രചിച്ച ഏറെ ശ്രദ്ധേയമായ "താരീഖിയോം കെ ബാദ്" (ഇരുട്ടിനുശേഷം) പരിഭാഷകൻ [[കെ. രവിവർമ്മ|രവിവർമ്മ]] മലയാളത്തിലേക്ക് വിവർത്തനംചെയ്തു. [[സി.എച്ച്. മുഹമ്മദ് കോയ|സി.എച്ച്. മുഹമ്മദ് കോയയുടെ]] ശ്രമഫലമായാണ് ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. പിന്നീട് ഇത് [[ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്|ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും]] പ്രസിദ്ധീകരിച്ചു. 1981ൽ [[വിദ്യാർഥിമിത്രം പബ്ലിക്കേഷൻസ്]] "[[ഇരുട്ടിനു ശേഷം]]" എന്ന പേരിൽ ഇതു പ്രസിദ്ധീകരിച്ചു.<ref>{{cite web|title=ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈൻ അന്തരിച്ചു|url=http://www.deshabhimani.com/newscontent.php?id=482125|publisher=www.deshabhimani.com|accessdate=16 ജൂലൈ 2014}}</ref> 1990-ൽ പ്രസിദ്ധീകരിച്ച 'ഏക് ഫൂൽ ഹസാർ ഗം' എന്ന നോവലിലായിരുന്നു ആദ്യമായി വിലാസവും ഫോട്ടോയും പ്രസിദ്ധീകരിച്ചത്. <ref>{{cite web|first=കെ.പി. ശംസുദ്ദീൻ തിരൂർക്കാട്‌|title=അറിയപ്പെടാതെ പോയ ഉർദു എഴുത്തുകാരി|url=http://www.chandrikadaily.com/contentspage.aspx?id=92482|publisher=www.chandrikadaily.com|accessdate=16 ജൂലൈ 2014}}</ref> ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായി. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു.<ref>{{cite web|title=ഉറുദു നോവലിസ്റ്റ് സുലൈഖ ഹുസൈൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=469550|publisher=www.mathrubhumi.com|accessdate=16 ജൂലൈ 2014}}</ref>
 
"https://ml.wikipedia.org/wiki/സുലൈഖ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്