"സുലൈഖ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
[[1950]]ൽ ഇരുപതാമത്തെ വയസ്സിലാണ് ഡൽഹി ആസ്ഥാനമായുള്ള ചമൻ ബുക്ക് ഡിപ്പോ ''മേരേ സനം'' എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൽ മേൽവിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കർശന നിർദേശത്തെത്തുടർന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.<ref>{{cite web|title=ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈൻ അന്തരിച്ചു|url=http://www.janmabhumidaily.com/jnb/News/214880|publisher=www.janmabhumidaily.com|accessdate=16 ജൂലൈ 2014}}</ref> സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച ഈ പുസ്തകം വൻതോതിൽ വിറ്റഴിക്കപ്പെട്ടു. തുടർന്ന് മേരെ സനം എന്ന പേരിൽ ഇറക്കിയ സിനിമയും ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ അവർ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു. 1970ൽ രചിച്ച ഏറെ ശ്രദ്ധേയമായ "താരീഖിയോം കെ ബാദ്" (ഇരുട്ടിനുശേഷം) പ്രശസ്ത പരിഭാഷകൻ രവിവർമ മലയാളത്തിലേക്ക് വിവർത്തനംചെയ്തു. സി എച്ച് മുഹമ്മദ് കോയയുടെ ശ്രമഫലമായാണ് ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. പിന്നീട് ഇത് ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചു. 1981ൽ വിദ്യാർഥിമിത്രം പബ്ലിക്കേഷൻസ് "ഇരുട്ടിനുശേഷം" എന്ന പേരിൽ ഇതു പ്രസിദ്ധീകരിച്ചു.<ref>{{cite web|title=ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈൻ അന്തരിച്ചു|url=http://www.deshabhimani.com/newscontent.php?id=482125|publisher=www.deshabhimani.com|accessdate=16 ജൂലൈ 2014}}</ref> 1990-ൽ പ്രസിദ്ധീകരിച്ച 'ഏക് ഫൂൽ ഹസാർ ഗം' എന്ന നോവലിലായിരുന്നു ആദ്യമായി വിലാസവും ഫോട്ടോയും പ്രസിദ്ധീകരിച്ചത്. <ref>{{cite web|first=കെ.പി. ശംസുദ്ദീൻ തിരൂർക്കാട്‌|title=അറിയപ്പെടാതെ പോയ ഉർദു എഴുത്തുകാരി|url=http://www.chandrikadaily.com/contentspage.aspx?id=92482|publisher=www.chandrikadaily.com|accessdate=16 ജൂലൈ 2014}}</ref> ഇന്ത്യക്ക് പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും സുലൈഖയുടെ നോവലുകൾക്ക് ഏറെ വായനക്കാരുണ്ടായി. 'നസീബ് കിബാത്തേ' എന്ന ഉർദു നോവലിൽ ആലപ്പുഴയെയും കേരളത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് ക്ഷമ, ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു.<ref>{{cite web|title=ഉറുദു നോവലിസ്റ്റ് സുലൈഖ ഹുസൈൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=469550|publisher=www.mathrubhumi.com|accessdate=16 ജൂലൈ 2014}}</ref>
 
== പ്രധാന കൃതികൾ ==
{{Div col begin|3}}
*മേരേ സനം (എന്റെ പ്രിയതമ)
*ഏക് ഫൂൽ ഔർ ഹസാർ ഗം (ഒരു പൂവും ഒരായിരം ദുഃഖവും)
Line 45 ⟶ 46:
*ഗർ ഹസാരെ നിമിൽത്തെ
*മർസാ ഹേ കലി <ref>കുടുംബമാധ്യമം 2011 ഡിസംബർ 30</ref>
{{Div col end}}
 
==അവലംബം==
"https://ml.wikipedia.org/wiki/സുലൈഖ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്