"ഹനഫി മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106.208.123.63 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 7:
സുന്നികളിലെ നാലു മദ്ഹബുകളിൽ ഏറ്റവും പഴ്ക്കമേറിയതു ഹനഫി മദ്ഹബാണു. ഏറ്റവും അധികം ആളുകൾ പിൻ പറ്റുന്നതും ഹനഫി മദ്ഹബാണു. പിൻപറ്റാൻ ലളിതം എന്നതു കൊണ്ട് തന്നെ നാലു മദ്ഹബുകളിൽ വച്ചേറ്റവും പ്രചാരവും അംഗീകാരവും ലഭിച്ചതും ഈ മദ്ഹബിനാണു. [[മധ്യേഷ്യ]], [[അഫ്ഗാനിസ്ഥാൻ]], [[പാകിസ്ഥാൻ]], [[ബംഗ്ലാദേശ്]], [[ഭാരതം]], [[ചൈന]] എന്നിവിടങ്ങളിൽ ഇതിനു വളരെയധികം പ്രചാരമുണ്ട്.
{{ഇസ്ലാമികം}}
 
ഹനഫി മദ്ഹബ്:
 
ബൂഹനീഫത്തുന്നുഅ്മാൻ ബിൻ സാബിത് അൽകൂഫി(റ) (ഹി. 80-150) തന്റെ ജീവിത കാലത്ത് ഇസ്ലാമിക പ്രമാണങ്ങളിൽ നടത്തിയ ഗവേഷണങ്ങളും നൽകിയ ഫത്വകളും ക്രോഡീകരിക്കപ്പെട്ടതാണ് ഹനഫീ മദ്ഹബ്. കൂഫയിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. അക്കാലത്തെ ഫിഖ്ഹീ പണ്ഡിതനായിരുന്ന ഹമ്മാദ് ബിൻ അബീസുലയ്മാനിൽ നിന്നാണ് അദ്ദേഹം ഫിഖ്ഹ് പഠിച്ചത്. അഹ്ലുറഅ്യിന്റെ മാർഗമാണ് കർമ ശാസ്ത്ര വിധികൾ കണ്ടെത്തുന്നതിൽ ഇദ്ദേഹം അവലംബിച്ചത്.
 
ഖുർആനും ഹദീസും ഇജ്മാഉം സ്വഹാബികളുടെ വചനങ്ങളും ഇസ്തിഹ്സാനും ഉർഫും ഇസ്തിസ്വ്ഹാബും ഖിയാസുമായിരുന്നു ഇദ്ദേഹത്തിന്റെ അടിസ്ഥാനങ്ങൾ.
അബൂ ഹനീഫ(റ)വിന് ധാരാളം ശിഷ്യൻമാരുണ്ടായിരുന്നു. ഇവരാണ് മഹാനവർകളുടെ മരണ ശേഷം ഈ മദ്ഹബ് പ്രചരിപ്പിക്കാൻ മുൻകയ്യെടുത്തത്.
 
 പ്രധാനികൾ:
 
1) അബൂ യൂസുഫ് യഅ്ഖൂബ് ബിൻ ഇബ്റാഹീം അൽഅൻസ്വാരി (ഹി: 112-182)
ഹനഫീ മദ്ഹബിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയത് ഇദ്ദേഹമാണ് ഫിഖ്ഹ് പണ്ഡിതൻ കൂടിയായിരുന്നു.
2) സഫറുബിൻ അൽഹുദൈലിബ്ൻ ഖൈസിൽ കൂഫി
ജീവിതം മുഴുവൻ പഠനത്തിലും അദ്ധ്യാപനത്തിനും ചെലവഴിച്ച ഇദ്ധേഹം പ്രമുഖ കർമശാസ്ത്ര പണ്ഡിതനും മുഹദ്ദിസുമായിരുന്നു.
3) മുഹമ്മദു ബിൻ അൽഹസൻ ബിൻ ഫർഖദ് അശ്ശൈബാനീ (ഹി: 110-158)
കൂഫയിലാണ് ജനനമെങ്കിലും ബഗ്ദാദിൽ അബ്ബാസികളുടെ സംരക്ഷണത്തിലാണ് ഇദ്ദേഹം വളർന്നതെങ്കിലും അബൂ ഹനീഫാ ഇമാമിൽ നിന്നും പിന്നീട് അബൂയൂസുഫ്(റ)വിൽ നിന്നും ഇദ്ദേഹം ഫിഖ്ഹും ഹദീസും പഠിച്ചു. ഹനഫീ മദ്ഹബിൽ ഏറ്റവും കൂടുതൽ രചനകൾ നടത്തിയത് ഇദ്ദേഹമാണ്
4) അൽഹസനുബിൻ സിയാദ് അല്ലുഅ്ലുഇൽ കൂഫീ.
അബൂഹനീഫാ ഇമാമിൽ നിന്നും പിന്നീട് അബൂയൂസുഫ്(റ)വിൽ നിന്നും മുഹമ്മദ്(റ)വിൽ നിന്നും പഠനം നടത്തി. മദ്ഹബിൽ ധാരാളം ഗ്രന്ഥങ്ങൾ
 
== ആധാരങ്ങൾ ==
"https://ml.wikipedia.org/wiki/ഹനഫി_മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്