"മൻമോഹൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76:
 
==പ്രധാനമന്ത്രി==
ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മികച്ച പ്രതിച്ഛായ ഉള്ളയാളാണ് മൻമോഹൻ സിങ്. ഒരു പക്ഷേ [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിനേക്കാളും]] മികച്ച ഒരു പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ് എന്ൻഎന്ന് എഴുത്തുകാരനായ [[ഖുശ്‌വന്ത് സിങ്|ഖുശ്വന്ത് സിങ്]] അഭിപ്രായപ്പെടുന്നു. 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്റെ കയ്യിൽ നിന്നും വാങ്ങിയ രണ്ടു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുടനടി തനിക്കു തിരിച്ചു തന്നുവെന്ന് ഖുശ്വന്ത് സിങ് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ മൻമോഹനെകുറിച്ച് പറഞ്ഞിരിക്കുന്നു.<ref name=kws1>{{cite news|title=മൻമോഹൻ സിങ് ഈസ് ദ ബെസ്റ്റ് എക്സാംപിൾ ഓഫ് ഇന്റഗ്രിറ്റി|url=http://articles.timesofindia.indiatimes.com/2010-08-17/india/28291329_1_manmohan-singh-khushwant-singh-jawaharlal-nehru|publisher=ടൈംസ് ഓഫ് ഇന്ത്യ|date=17-ഓഗസ്റ്റ്-2010}}</ref> 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ ഡൽഹി സൗത്ത് നിയോജകമണ്ഡലത്തിൽ നിന്നും മൻമോഹൻ സിങ് പരാജയപ്പെട്ടിരുന്നു. മറ്റു രാഷ്ട്രത്തലവന്മാർ പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് മൻമോഹൻ സിങിന്റേതെന്ന് ന്യൂസ് വീക്ക് മാസിക അഭിപ്രായപ്പെടുന്നു. മറ്റു രാഷ്ട്രീയക്കാർ പിന്തുടരേണ്ട ഒരു വ്യക്തിത്വമുള്ള മനുഷ്യനാണ് മൻമോഹൻ എന്ന് [[ഈജിപ്ത്|ഈജിപ്തിന്റെ]] വൈസ് പ്രസിഡന്റായ [[മുഹമ്മദ്‌ എൽബറാദി]] ന്യൂസ് വീക്കിന്റെ ഈ ലേഖനത്തിൽ പറയുന്നു.<ref name=elbaradei1>{{cite news|title=ഗോ ടു ദ ഹെഡ് ഓഫ് ദ ക്ലാസ്സ്|url=http://www.thedailybeast.com/newsweek/2010/08/16/go-to-the-head-of-the-class.html|publisher=ഡെയിലിബീസ്റ്റ്|date=16-ഓഗസ്റ്റ്-2010}}</ref> ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, വ്യക്തിയെ കണ്ടെത്താൻ ഫോബ്സ് മാസിക 2010 ൽ നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ മൻമോഹൻ സിങിന്റെ സ്ഥാനം 18 ആമത് ആയിരുന്നു.<ref name=forbs1>{{cite news|title=ഡോക്ടർ.മൻമോഹൻ സിങ്|url=http://www.forbes.com/profile/manmohan-singh/|publisher=ഫോബ്സ്|date=ഡിസംബർ-2012}}</ref>
 
രണ്ടാമൂഴത്തിലെ പ്രധാനമന്ത്രി സ്ഥാനം എന്നാൽ സിങിന് അത്രക്ക് സുഖകരമല്ലായിരുന്നു. സർക്കാരിനെതിരേ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നു.<ref name=corruption1>{{cite news|title=ഇന്ത്യാസ് കറപ്ഷൻ സ്കാൻഡൽസ്|url=http://www.bbc.co.uk/news/world-south-asia-12769214|publisher=ബി.ബി.സി|date=18-ഏപ്രിൽ-2012}}</ref> ജൂലൈ 2012 ലെ ടൈംമാസികയുടെ ഏഷ്യാ പതിപ്പ് മൻമോഹൻസിങിന്റെ മുഖചിത്രവുമായാണ് പുറത്തിറങ്ങിയത്. പ്രതീക്ഷക്കൊത്തുയരാത്ത ഒരാളായിട്ടാണ് മൻമോഹൻസിങിനെ ടൈം മാസിക അതിൽ ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതിൽ ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിങ് പരാജയപ്പെട്ടുവെന്ന് അവർ ലേഖനത്തിൽ പറയുന്നു.<ref name=underacheiver1>{{cite news|title=ടൈം മാഗസിൻ ഡബ്സ് മൻമോഹൻ സിങ് അസ് അണ്ടർ അച്ചീവർ|url=http://articles.timesofindia.indiatimes.com/2012-07-08/india/32588303_1_growth-path-magazine-scandals|publisher=ടൈംസ് ഓഫ് ഇന്ത്യ|date=08-ജൂലൈ-2012}}</ref> എന്നാൽ കോൺഗ്രസ്സും സഖ്യകക്ഷികളും ഈ ആരോപണത്തെ നിഷേധിക്കുകയാണുണ്ടായത്. ഐക്യ പുരോഗമനസഖ്യത്തെ പുറത്തു നിന്നും പിന്തുണക്കുന്ന [[ലാലു പ്രസാദ് യാദവ്]] മാസികയിലെ പ്രസ്താവനകളുടെ പേരിൽ [[അമേരിക്ക|അമേരിക്കക്കെതിരേ]] തന്നെ ആഞ്ഞടിക്കുകയുണ്ടായി.<ref name=lalu1>{{cite news|title=കോൺഗ്രസ്സ് കൗണ്ടേഴ്സ് ടൈം മാഗസിൻസ് അണ്ടർ അച്ചീവർ സ്റ്റേറ്റ്മെന്റ് എഗെയിൻസ്റ്റ് പി.എം|url=http://www.indianexpress.com/news/cong-counters-time-magazines-underachiever-remark-against-pm/971792/|publisher=ഇന്ത്യൻ എക്സ്പ്രസ്സ്|date=08-ജൂലൈ-2012}}</ref>
"https://ml.wikipedia.org/wiki/മൻമോഹൻ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്