"ബെഞ്ചമിൻ ബെയ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
No edit summary
[[1816]]-ൽ ബെയ്‌ലിയും ഭാര്യ എലിസബത്ത് എല്ലയും ഡാവ്സൺ, ഭാര്യ സാറ (ബെഞ്ചമിന്റെ സഹോദരി)എന്നിവരും അടങ്ങിയ ഒരു ചെറുസംഘത്തെ [[ഇന്ത്യ|ഇന്ത്യയിലേക്ക്]] അയയ്ക്കാൻ സി.എം.എസ്സ് സമൂഹം തീരുമാനിച്ചു. തുടർന്ന് [[മേയ് 4]] തീയതി ഹീറോ എന്ന കപ്പലിൽ അവർ [[ഇന്ത്യ|ഇന്ത്യയിലേക്ക്]] തിരിച്ചു. ക്ലേശകരമായ യാത്രക്കൊടുവിൽ [[സെപ്റ്റംബർ 8]] ന്‌ [[ചെന്നൈ|മദ്രാസ്]] തുറമുഖത്തിലെത്തി. ഒരു മാസം [[ചെന്നൈ|മദ്രാസിൽ]] ചെലവഴിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ കേരളത്തിലേക്ക് യാത്ര തിരിച്ചു.<ref name="bio"> {{cite book |last= സാമുവൽ|first=വർഗീസ്authorlink=സാമുവൽ വർഗ്ഗീസ്|coauthors=ഡോ. സാമുവൽ നെല്ലിമുകൾ |editor=|others= |title=ബെഞ്ചമിൽ ബെയ്‌ലി- മലയാളം അച്ചടിയുടെ പിതാവ്|origdate= |origyear=ജൂൺ 1996|url= |format= |accessdate=ഒക്ടോബർ 2007|edition=പ്രഥമ പതിപ്പ് |series= |date= |year= |month= |publisher= കറന്റ് ബുക്സ് |location=കേരളം|language=മലയാളം |isbn= 81-240-0365-3|oclc= |doi= |id= |chapter= |chapterurl= |quote= }} </ref>
== കേരളത്തിൽ ==
[[കുതിരവണ്ടി|കുതിരവണ്ടിയിലും]] [[കാളവണ്ടി|കാളവണ്ടയിലുമായി]] അവർ [[നവംബർ 16]] ന്‌ [[കൊച്ചി|കൊച്ചിയിലെത്തിച്ചേർന്നു]]. ഇതിനിടക്ക് എലിസബത്ത് [[ഗർഭം|ഗർഭിണിയായി]]. [[നവംബർ 19]] ന്‌ [[ആലപ്പുഴ|ആലപ്പുഴയിലെത്തി]]. അന്നത്തെ റസിഡന്റ് [[കേണൽ മൺറോ|കേണൽ മൺറോയുടെ]] നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ [[മലയാളം]] പഠിച്ചു. ഇവിടെ വച്ച് ബെയ്‌ലി ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. [[1817]] മാർച്ച് മാസത്തിൽ ബെയ്‌ലിയും കുടുംബവും [[കോട്ടയം|കോട്ടയത്ത്]] എത്തിച്ചേർന്നു. അവിടെയുള്ള പഴയ സെമിനാരിയിൽ താമസമാക്കി <ref name="bio2"> {{cite book |last=|first=|authorlink= |coauthors= |title=വിദ്യാസംഗ്രഹം (1864-66) പുനഃ പ്രസിദ്ധീകരണം|year=1993|publisher=ബെഞ്ചമിൽ ബെയ്‌ലി ഗവേഷണകേന്ദ്രംlocation= സി.എം.എസ്. കോളേജ്.|isbn= }} </ref><ref name=adi>{{cite book|first=ഗോവി|last=കെ. എം.|title=ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും|year=1998|publisher=കേരളസാഹിത്യ അക്കാദമി|page=192|author=കെ. എം. ഗോവി|accessdate=8 ഏപ്രിൽ 2013|page=104-105|language=മലയാളം|chapter=2|month=സെപ്റ്റംബർ}}</ref>
=== കോട്ടയത്ത് ===
<!-- [[ചിത്രം:സി.എം.എസ്.കോളേജ്1930.JPG|thumb|200px| കോട്ടയത്തെ സി.എം.എസ്. കോളേജ്]] -->
പത്തുവർഷത്തെ നിരന്തര പരിശ്രമം കൊണ്ട് [[1829]] -ല് [[ബൈബിൾ]] പുതിയ നിയമം പ്രസിദ്ധീകരിച്ചു. അയ്യായിരം പ്രതികൾ ഒന്നാം പതിപ്പിൽ അച്ചടിച്ചു. ഇതിന്റെ വിവർത്തനം [[1826]]-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, [[മോശ|മോശയുടെ]] പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, [[ലേവ്യ]], സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. [[1838]] ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. [[1841]]-ല് [[ബൈബിൾ]] മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.
<ref>http://www.hindu.com/2004/03/06/stories/2004030604770300.htm</ref>
 
== മറ്റു സംഭാവനകൾ ==
* [[കോട്ടയം കത്തീഡ്രൽ]]- [[സുറിയാനി]] സഭാനേതൃത്വം [[1836]]-ല് [[മാവേലിക്കര]] കൂടിയ സുന്നഹദോസിൽ മിഷണറിമാരുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എങ്കിലും ബെയ്‍ലി [[സുറിയാനി]] സഭയുമായി അടുത്ത ബന്ധത്തിൽ തുടർന്നു. മിഷണറിമാരുടെ ഉപദേശങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടരായ നിരവധി സുറിയൻ [[ക്രിസ്ത്യാനികൾ]] മിഷണറിമാരോടൊപ്പം നിലകൊണ്ടു. ക്രമേണ അംഗസംഖ്യ വർദ്ധിച്ച ഇവർക്ക് പ്രാർത്ഥിക്കാനായി ബെയ്‍ലിയുടെ ബംഗ്ലാവിനടുത്തുണ്ടായിരുന്ന [[കപ്പേള]]മതിയാവാതെ വന്നു. ഇത് ഒരു [[പള്ളി]] നിർമ്മിക്കുന്നതിന് ബെയ്‍ലിയെ പ്രേരിപ്പിച്ചു. അദ്ദേഹത്തിൻറെ മനസ്സിൽ അതിവിശാലവും ബൃഹത്തായതുമായ ഒരു പള്ളിയായിരുന്നു. സഭക്കാർ നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റ്റെ രൂപകല്പ്നയിൽ നിന്ന് വ്യതിചലിക്കാൻ കൂട്ടാക്കിയില്ല. [[1839]] [[നവംബർ 21]] ന് ശിലാസ്ഥാപന കർമ്മം ചെയ്യപ്പെട്ട പള്ളിയുടെ പണി പൂർത്തിയാകാനായി മൂന്നുവർഷം വേണ്ടി വന്നു. ഗംഭീരമായ രീതിയിൽ അന്ന് കത്തീഡ്രൽ നിലകൊണ്ടു. [[ഗോഥിക്]] രീതിയിലായിരുന്നു ഉൾഭാഗത്തെ പല ഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരുന്നത്. വിദേശത്ത് നിന്ന് എത്തിയ കണ്ണാടികളാണ് മദ്‍ഹബയിലും മറ്റും പിടിപ്പിച്ചത്. വിശാലമായ മേൽമാടി ഒരു പ്രത്യേകതയായിരുന്നു. അന്ന് കേരളത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു അത്. <ref name="bio2"> {{cite book |last=|first=|authorlink= |coauthors= |title=വിദ്യാസംഗ്രഹം (1864-66) പുനഃ പ്രസിദ്ധീകരണം|year=1993|publisher=ബെഞ്ചമിൽ ബെയ്‌ലി ഗവേഷണകേന്ദ്രംlocation= സി.എം.എസ്. കോളേജ്.|isbn= }} </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1966917" എന്ന താളിൽനിന്ന് ശേഖരിച്ചത്