"എക്സാം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
എട്ടു വ്യത്യസ്തരായ ആളുകൾ ഒരു ജോലിക്കായുള്ള പരീക്ഷയ്ക്കായി തയ്യറെടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ചലചിത്രം ആരംഭിക്കുന്നത്. അവർ പരീക്ഷ നടക്കുന്ന മുറിയിലെത്തുന്നു, എട്ടു കസേരകളിലായി ഇരിക്കുന്നു. ഓരോ മേശയിലും "സ്ഥാനാർഥി(candidate)" എന്നെഴുതി ഒന്നു മുതൽ എട്ടു വരെ നമ്പറിട്ട് ഉത്തരക്കടലാസുകൾ ഉണ്ട്. പരീക്ഷ നടത്തിപ്പുകാരൻ അഥവാ ജോലി നൽകുന്ന കമ്പനിയുടെ പ്രതിനിധി പ്രത്യക്ഷപ്പെട്ട് പരീക്ഷ 80 മിനിറ്റ് ആണെന്നും ഒരു ചോദ്യമേ ഉള്ളു എന്നും പറയുന്നു. പരീക്ഷയുടെ മൂന്നു നിയമങ്ങൾ രസകരമാണ്: നടത്തിപ്പുകാരനുമായോ വാതിൽക്കൽ നിൽക്കുന്ന പാറാവുകാരനുമായോ യാതൊരു ആശയവിനിമയവും പാടില്ല, ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പാടില്ല, മുറിയിൽ നിന്നും പുറത്തു കടക്കാൻ പാടില്ല. ഇതിലേതെങ്കിലും ഒരു നിയമം ലംഘിച്ചാൽ പരീക്ഷാർത്ഥിയുടെ അവസരം നഷ്ടമാവും.
 
പരീക്ഷയ്ക്കായുള്ള സമയം തുടങ്ങിയ ശേഷമാണ് ചോദ്യപ്പേപ്പറുകൾ ശൂന്യമാണെന്ന് പരീക്ഷാർത്ഥികൾ തിരിച്ചറിയുന്നത്. അവരിൽ ഒരാൾ ഉത്തരക്കടലാസിൽ എഴുതാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ടാമത്തെ നിയമം ലംഘിച്ചതിന് പുറത്താക്കപ്പെട്ടു. ശേഷിക്കുന്ന ഏഴുപേർ പരസ്പരം സംസാരിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും നിയമങ്ങൾ തടസമല്ലെന്നു മനസിലാക്കുന്നു. ഏഴു പേർക്കും ഏഴു സവിശേഷതകളുണ്ട്. കൂട്ടത്തിലുള്ള "വെള്ളക്കാരൻ" ഓരോരുത്തരുടെയും ബാഹ്യപ്രകൃതിക്കനുസരിച്ച് അവർക്ക് വിളിപ്പേരു നൽകുന്നു.
 
[[വർഗ്ഗം:ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/എക്സാം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്