"വാസ്കോ ഡ ഗാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Vasco_da_Gama}}
{{Infobox person
| name = വാസ്കോ%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8B ഡ ഗാമ <br />Vasco da Gama
| image = Vasco-da-gama-2.jpg
| caption =
വരി 12:
}}
{{Keralahistory}}
[[പ്രമാണം:Vasco da Gama.jpg|thumb|200px|right|വാസ്കോ ഡ ഗാമ യുടെ ഛായചിത്രം]]സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് '''വാസ്കോ ഡ ഗാമ''' (1460/1469 - [[ഡിസംബർ 24]], [[1524]], ആംഗലേയത്തിൽ Vasco da Gama (ഉച്ചാരണം: ['vaʃku dɐ 'gɐmɐ]) 1498-ൽ [[ഇന്ത്യ|ഇന്ത്യയിലേക്ക്]] [[ആഫ്രിക്ക|ആഫ്രിക്കൻ വൻകര]] ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. [[കോഴിക്കോട്|കോഴിക്കോടിനടുത്തുള്ള]] [[കാപ്പാട്]] ആണ് ഇദ്ദേഹം ആദ്യം എത്തിയത്. <ref> കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref> ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ല് [[ബർത്തലോമിയോ ഡയസ്]] എന്ന കപ്പിത്താൻ [[ഗുഡ് ഹോപ്പ് മുനമ്പ്]] കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ [[മാനുവൽ ഒന്നാമൻ]] രാജാവ് [[കൊൻഡേസ് ഡ വിദിഗ്വിര]] (count of vidiguira) <ref> [http://genealogia.netopia.pt/titulos/tit_show.php?id=1539 കൊൻഡേസ് ഡി വിദിഗ്വിര] </ref> എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു.
 
== പശ്ചാത്തലം ==
വരി 66:
 
== ഗാമ പോർട്ടുഗലിൽ ==
1499 സെപ്തംബറിൽ സ്വന്തം നാട്ടിൽ എത്തിയ ഗാമയ്ക്ക് വിരോചിതമായ വർവേല്പാണ് പോർട്ടുഗലിലെ നാട്ടുകാർ നൽകിയത്. വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ സഹോദരനും ഒരു കപ്പലിന്റെ കപ്പിത്താനുമായ പാവുലോ ഡ ഗാമ അന്തരിച്ചിരുന്നു. തുടക്കത്തിലുണ്ടായിരുന്ന നാലു കപ്പലുകളിൽ രണ്ടെണ്ണവും ഈ യാത്രയിൽ നഷ്ടപ്പെട്ടിരുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 88, ISBN 817450724</ref>. 170 പേരുമായി യാത്ര പുറപ്പെട്ട സംഘത്തിലെ 54 പേർ മാത്രമാണ്‌ തിരിച്ചെത്തിയത്<ref name=ncert/%2F>. വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ യാത്ര വൻ വിജയമായിരുന്നു. യാത്രക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളായിരുന്നു ഗാമ കൊണ്ടുവന്നത്. ചരക്കുളകൾക്ക് പുറമേ 16 കേരളീയരുമുണ്ടായിരുന്നു. അതീവ സന്തുഷ്ടനായ മാനുവൽ രാജാവ് അദ്ദേഹത്തിന് അളവറ്റ പ്രതിഫലം നൽകി. അദ്ദേഹത്തെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഡ്മിറൽ എന്ന ബഹുമതി നൽകി ആദരിച്ചു. [[സിനെസ്]] എന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ [[ജന്മി|ജന്മിയാക്കി]] മാറ്റി.
=== പിന്നീടുള്ള ദൌത്യങ്ങൾ ===
<!-- [[ചിത്രം:500VG.png|thumb|right| ഗാമയുടെ ഓർമ്മക്കായി പോർട്ടുഗലിൽ ഇറക്കിയ കറൻസി നോട്ട്]] -->[[1500]] മാർച്ച 9 ന്‌ പോർത്തുഗൽ രാജവ് പത്ത് കപ്പലുകളും രണ്ടു കാരവല്ലുകളും 1500 നാവികരുമുൾപ്പടെയുള്ള ഒരു സംഘത്തെ [[പെഡ്രോ അൽവാരസ് കബ്രാൾ|പെഡ്രോ അൽവാരസ് കബ്രാളിന്റെ]] നേതൃത്വത്തിൽ ഇന്ത്യയിലേക്ക് അയച്ചു. ഒരു കപ്പലിൽ ബർത്തലോമിയോ ഡയസും [[വിശുദ്ധ ഫ്രാൻസീസ് സേവ്യർ|വിശുദ്ധ ഫ്രാൻസീസ് സേവ്യറുമുണ്ടായിരുന്നു]]. എന്നാൽ ആദ്യം [[സാമൂതിരി]] അനുകൂലമായി പ്രവർത്തിച്ചെങ്കിലും മൂറുകളുടെ ഉപദ്രവം കൂടുതലായിരുന്നു. അവർ കൊച്ചിയിലേയ്ക്ക് നീങ്ങുകയും രാജാവിന്റെ നിർലോഭ സഹായം ലഭിക്കുകയും ചെയ്തു. അവർ കൊച്ചിയിൽ പണ്ടികശാല പണിത് ക്രയ വിക്രയം ആരംഭിച്ചു. ഇതേ വർഷം തന്നെ [[ജോൺ ൻഡിനിയുവ]] എന്ന കപ്പിത്താന്റെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകൾ [[മാനുവൽ രാജാവ്]] ഇന്ത്യയിലേയ്ക്കയച്ചു. ഇവരെല്ലാം മൂറുകളുമായി ഇടയുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതൊക്കെയാണേങ്കിലും കൊച്ചിയിൽ നിന്നു മാത്രമേ അവർക്ക് വേണ്ട ചരക്കുകൾ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഒരു സമാധാനപരമായ വ്യാപാരം വിദൂരമായിരുന്നു.
"https://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്