"മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാടുപെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, [[തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം|1924ലെ വെള്ളപ്പൊക്കത്തിൽ]] തീവണ്ടിപാത തകർന്നു. മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. തീവണ്ടിപാതയുടെ തകർച്ചയെ തുടർന്ന് റോപ്‌വേയെ ആശ്രയിച്ചാണ് തേയില ടോപ്‌സ്റ്റേഷനിൽ എത്തിച്ചത്. പിന്നിടാണ് പാതകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗമാക്കിയതും.
 
ഇതിനിടെ ആദ്യ ജലവൈദ്യുതി നിലയം 1906ൽ പെരിയകനാൽ പവ്വർ ഹൗസിൽ പ്രവർത്തിച്ച് തുടങ്ങി{{തെളിവ്}}. പഴയദേവികുളം ലേക്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചണ് 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്. രണ്ടാമത് നിലയം പള്ളിവാസലിലും ആരംഭിച്ചു. ഇപ്പോഴത്തെ ഹെഡ്വർക്സ് ഡാമിന് സമീപത്ത് ചെക്ക് ഡാം നിർമ്മിച്ചാണ് വെള്ളം തിരിച്ച് വിട്ടത്. ഇതിനെ ചുവട് പിടിച്ചാണ് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിൽ പള്ളിവാസൽ ജലവൈദ്യൂതി പദ്ധതി ആരംഭിച്ചത്. ഇതിനിടെ കമ്പനിയുടെ ആവശ്യത്തിനായി ടെലഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. വാർത്താവിനിമയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയാരുക്കിയതാണ്വഴിയോരുക്കിയതാണ് അവ.
 
തമിഴ്നാടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് തൊഴിലാളികളെ കൊണ്ട് വന്നത്. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. കങ്കാണിമാരുടെ കീഴിൽ തൊഴിലാളികൾ ദുരതമനുഭവിച്ചു.12 മണിക്കൂർ ജോലി, ഒരു വീട്ടിൽ ചാക്ക് കൊണ്ട് മറച്ച് അഞ്ച് കുടംബങ്ങൾ, രണ്ട് ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം അങ്ങനെ ദുരിതപൂർണമായിരുന്നു മൂന്നാറിന്റെ മുൻതലമറുയുടെ ജീവിതം. അന്ന് രണ്ട് തരം പിരതി (പേ സ്ളിപ്)യാണ് ഉണ്ടായിരുന്നത്-കറുപ്പും വെളുപ്പും. കുറപ്പ് പിരതിയുള്ള തൊഴിലാളി മുൻകൂർ പണം കൈപ്പറ്റിയിട്ടുള്ളവർ, വെളുത്ത പിരതിയാണെങ്കിൽ മറിച്ചും. കറുപ്പ് പിരതിയുള്ള തൊഴിലാളിയുടെ കടം ഒരിക്കലും തീരുമായിരുന്നില്ല. കങ്കാണിയാണ് നിശ്ചയിക്കുന്നത് ആർക്കൊക്കെ എതൊക്കെ പിരതി കൊടുക്കണമെന്ന്. അന്ന് ആറ് മാസത്തിലൊരിക്കലാണ് കണക്ക് തീർത്തിരുന്നത്. അത് വരെ ഒരണയും അരയണയും ചെലവ് കാശായി കൊടുക്കുമായിരുന്നു. തോട്ടം തൊഴിലാളികളുടെ ദുരിതം കേട്ടറിഞ്ഞ് [[കെ. കാമരാജ്]] മൂന്നാറിൽ എത്തിയിരുന്നു. 1948 ഫെബ്രുവരി എട്ടിനാണ് [[ഐ.എൻ.ടി.യു.സി.]] സ്ഥാപക സെക്രട്ടറി ജനറലൽ ഗന്ധുഭായ് ദേശായിക്കൊപ്പം കാമരാജ് മൂന്നാറിൽ എത്തിയത്. തോട്ടം തൊഴിലാകളുടെ പ്രശ്നങ്ങൾ പുറം ലോകമറിഞ്ഞതും കാമരാജിന്റെ സന്ദർശനത്തെ തുടർന്നാണ്. 1952ന് ശേഷം നടന്ന സമരങ്ങളെ തുടർന്നാണ് തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നത്. തോട്ടം തൊഴിലാളി സമരത്തിനിടെയിൽ രണ്ട് തൊഴിലാളികൾക്ക് (ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ) ജീവൻ നഷ്ടമായി{{തെളിവ്}}. 1958 ഒക്ടോബറിൽ ഗൂഡാർവിളയിൽ നടന്ന പോലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചത്.
"https://ml.wikipedia.org/wiki/മൂന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്