"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
 
==ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ==
ഈ സഭകളിലെ ഏഴു പ്രധാന കൂദാശകളിലൊന്നാണ് കുമ്പസാരം. കത്തോലിക്കാ-പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലേതിന് സമാനമായ രീതിയിൽ പുരോഹിതന്റെ മുൻപാകെ പാപങ്ങൾ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാര രീതിയാണ് [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലും]] പൊതുവേ നിലവിലുള്ളത്. കുമ്പസാരത്തിന്റെ സഭകളിലെരഹസ്യാത്മകത ഏഴുനിലനിർത്താൻ പ്രധാനപുരോഹിതർ കൂദാശകളിലൊന്നാണ്ബാധ്യസ്ഥരാണ്. കുമ്പസാരം.
 
[[കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ|കോപ്ടിക് ഓർത്തഡോക്സ് സഭ]] രണ്ടു മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഒരോ വിശ്വാസിയും ഒരു പുരോഹിതനെ കുമ്പസാര പിതാവായി തെരഞ്ഞെടുക്കുന്ന പതിവാണുള്ളത്. [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ|എത്യോപ്യൻ ഓർത്തഡോക്സ് സഭയിലും]] ഇതേ രീതി പിന്തുടരുന്നു. ഒരു വിശ്വാസി തന്നെ വ്യക്തിപരമായി അറിയാവുന്നതും തന്റെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ ശ്രവിക്കാനാവുമെന്ന് കരുതുന്നതുമായ ഒരു പുരോഹിതനെ കുമ്പസാര പിതാവായി തെരഞ്ഞെടുക്കുന്നു. ''യെനഫ്സ് അബ്ബാത്'' എന്നു അറിയപ്പെടുന്ന ഈ പുരോഹിതൻ ഇടക്കിടെ വിശ്വാസിയുടെ ഭവനം സന്ദർശിക്കുകയും ആവശ്യമായ ആത്മീയ സേവനങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്യുന്നു. വർഷത്തിലൊരിക്കൽ വിശ്വാസി തന്റെ പ്രാപ്തിക്കൊത്തവിധമുള്ള ഉപഹാരങ്ങൾ ഈ വൈദികനു സമ്മാനിക്കുന്ന പതിവുമുണ്ട്. കുമ്പസാരം ആവശ്യമെന്ന് തോന്നുന്ന അവസരങ്ങളിൽ ദേവാലയത്തിലെത്തുന്ന വിശ്വാസിക്കൊപ്പം നടന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ഇവർ കുമ്പസാരം നിർവ്വഹിക്കുന്നു. കുമ്പസാരത്തെ ആത്മീയ ഔഷധമായും കുമ്പസാരപിതാവിനെ ആത്മീയ വൈദ്യനായും വിശേഷിപ്പിക്കപ്പെടുന്നു. [[കേരളത്തിലെ ഓർത്തഡോക്സ് സഭകൾ|കേരളത്തിലെ ഓർത്തഡോക്സ് സഭകളിൽ]] വിശ്വാസികൾ സ്ഥിരമായി ഒരു പുരോഹിതനെ കുമ്പസാര പിതാവായി സ്വീകരിക്കുന്ന പതിവില്ല. ഇടവക വികാരിയുടെയോ സഭയിലെ മറ്റ് പുരോഹിതരുടെയോ മുമ്പാകെ കുമ്പസാരം നടത്തുന്നു.
 
== ആംഗ്ലിക്കൻ സഭയിൽ ==
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്