"വിന്നി മഡികിസേല മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
പ്രമുഖ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമാണ് '''വിന്നി മണ്ടേല''' എന്നറിയപ്പെടുന്ന '''വിന്നി മഡികിസേല മണ്ടേല'''(ജനനം '''Nomzamo Winfreda Zanyiwe Madikizela'''; 26 സെപ്റ്റംബർ 1936).<ref name=nndb>{{cite web|title=വിന്നി മണ്ടേല|url=https://archive.today/nNpOm|publisher=എൻ.എൻ.ഡി.ബി|accessdate=02 ജൂൺ 2014}}</ref> നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം [[നെൽസൺ മണ്ടേല|നെൽസൺ മണ്ടേലയുടെ]] മുൻ ഭാര്യയാണ്.
 
38 വർഷത്തെ ദാമ്പത്ത്യത്തിനു ശേഷം ഇരുവരും വിവാഹമോചനം തേടുകയുണ്ടായി, ഇതിൽ 27 വർഷവും നെൽസൺ മണ്ടേല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോൾ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു, പക്ഷേ രണ്ടു കൊല്ലം മുമ്പു തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 1996ലാണ് ഇവർ നിയമപരമായി വിവാഹമോചനം നേടുന്നത്, 1994 ൽ വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.<ref name=newyorktimes20031996>{{cite news|title=സൗത്ത് ആഫ്രിക്കൻ ജഡ്ജ് ഗീവ്സ് മണ്ടേല എ ഡൈവോഴ്സ്|url=https://archive.today/Xx8ll|publisher=ന്യൂയോർക്ക് ടൈംസ്|date=20 മാർച്ച് 2014|accessdate=03 ജൂലൈ 2014}}</ref> മണ്ടേലയുടെ അവസാന കാലഘട്ടങ്ങളിൽ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുമായിരുന്നു.<ref name=thguardian06122013>{{cite news|title=നെൽസൺ ആന്റ് വിന്നി മണ്ടേലാസ് മാര്യേജ് എൻഡഡ്, ബട്ട് ബോണ്ട് വാസ് നെവർ ബ്രോക്കൺ|url=https://archive.today/3cEgN|publisher=ദ ഗാർഡിയൻ|date=06 ഡിസംബർ 2014|accessdate=03 ജൂലൈ 2014}}</ref> മണ്ടേലയുടെ ജയിൽവാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.
 
വിന്നിയുടെ അനുയായികൾ അവരെ രാഷ്ട്രമാതാവ് എന്നുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷൻ ഇവരെ ഒരു കൊലപാതകത്തിലും, മറ്റു മനുഷ്യത്വരഹിത പ്രവർത്തികളും കുറ്റക്കാരി എന്നു കണ്ടെത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/വിന്നി_മഡികിസേല_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്