"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

737 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
== പശ്ചാത്തലം ==
[[പ്രമാണം:Bundesarchiv Bild 183-S62600, Adolf Hitler.jpg|thumb|left|അഡോൾഫ് ഹിറ്റ്ലർ]]
1914 മുതൽ 1918 വരെ നടന്ന [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിനൊടുവിൽ]] [[വെഴ്സൈൽസ് ഉടമ്പടി|വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി]] ജർമ്മനി [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുടെ]] മുൻപിൽ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.<ref name="manoramaonline-ക">{{cite news|title=100 വർഷം മുൻപ്, ഈ ദിനങ്ങളിൽ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941710&channelId=-1073797107&contentId=17107975&tabId=11&BV_ID=@@@|accessdate=2 ജൂലൈ 2014|newspaper=മലയാളമനോരമ|date=2 ജൂലൈ 2014|author=കെ. ഉബൈദുള്ള|archiveurl=http://web.archive.org/web/20140702120536/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941710&channelId=-1073797107&contentId=17107975&tabId=11&BV_ID=@@@|archivedate=2014-07-02 12:05:36|language=മലയാളം|format=പത്രലേഖനം}}</ref> ദശലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകർന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ‍ ഫ്യൂറർ എന്ന [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെ]] [[നാസി പാർട്ടി]] അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി. 20 വർഷം മുൻപ് വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ '''ശുദ്ധരക്തത്തിന്‌''' ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന [[ആര്യൻ‍|ആര്യന്മാരുടെ]] സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.
 
1933 ഒക്ടൊബറിൽ ജർമനി [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിൽ]] നിന്നു പിന്മാറി. 1934 ൽ വെഴ്‍സായ് ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ടു ജർമനി, വായുസേന രൂപവത്കരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1961291" എന്ന താളിൽനിന്ന് ശേഖരിച്ചത്