"ബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'N.delhi bus.jpg' -> 'DTC low-floor bus' using GlobalReplace v0.2a - Fastily's PowerToys: Correct misleading names into accurate ones
വരി 20:
സാധാരണയായി രണ്ട് അക്ഷദണ്ഡമുള്ള (Axles) വളയാത്ത നീളമുള്ള ഒറ്റ നിലയുള്ള ബസുകളാണ് കൂടുതലും നിർമ്മിച്ച് വരുന്നത്. ചെറിയ യാത്രകൾക്കും മറ്റുമായി ഉപയോഗിച്ചിരുന്ന മിഡിബസ് വികസിപ്പിച്ചെടുത്തതാണ് സിംഗിൾ ഡെക്കർ ബസ്സുകൾ. വേനിൽ (Van) നിന്ന് രൂപാന്തരം സംഭവിച്ചവയാണ് മിനി ബസ്സുകൾ.
 
[[ഡബിൾ ഡെക്കർ ബസ്|ഡബിൾ ഡെക്കർ ബസ്സുകളും,]] ആർട്ടിക്കുലേറ്റഡ് ബസുകളും വലിയ തോതിൽ യാത്രികരെ വഹിച്ചുകൊണ്ട് പോകാൻ പാകത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പക്ഷേ ഇതിൻറെ ഉപയോഗം പലരാജ്യങ്ങളിലെയും റോഡുകളെ ആശ്രയിച്ചിരിക്കും. ഡബിൾ ഡെക്കർ ബസ്, സിംഗിൾ ഡെക്കർ ബസിൻറെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത് പക്ഷേ സിംഗിൾ ഡെക്കർ ബസിനെ അപേക്ഷിച്ച് ഡബിൾ ഡെക്കർ ബസിൻറെ മുകളിൽ യാത്രികരെ വഹിക്കാൻ പാകത്തിൽ ഒരു തട്ടുകൂടിയുണ്ടാകും എന്ന് മാത്രം. മുകളിലെ തട്ടിലേക്ക് കയറുവാനായി പിന്ഭാഗത്തെ പടിയോട് ചേർന്ന് ഒരു പടിത്തട്ടുകൂടിയുണ്ടായിരിക്കും. ബസിൻറെ മുൻ വശം പുതിയ വാഹനങ്ങളുടേതുപോലെയും പിൻവശം പാരമ്പര്യരീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷേ ആർട്ടിക്കുലേറ്റഡ് ബസ് ഇതിൽ നിന്ന് വ്യത്യസ്തമയി ഒരു വാഹനം മറ്റൊരു വാഹനത്തെ വലിച്ചുകൊണ്ടുപോകുന്ന തരത്തിൽ ബസിൻറെ പിന്ഭാഗത്തായി ഒന്നോ രണ്ടോ ബോഗികൾ കൂട്ടിച്ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ബസ്സുകളുടേതുപോലെ ആര്ട്ടിക്കുലേറ്റഡ് ബസിലും രണ്ട് കവാടങ്ങളാണ് ഉള്ളത്, ഒന്ന് മുന്ഭാഗത്തും മറ്റൊന്ന് പിന്ഭാഗത്തും. പുതിയ തരം ആർട്ടിക്കുലേറ്റഡ് ബസുകളിൽ ബസിൻറെ ഉള്ളിൽ ഒരൊറ്റം മുതൽ മറ്റെ അറ്റം വരെ സഞ്ചരിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്