"കൊച്ചനൂർ അലി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

257 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
[[തൃശൂർ]] ജില്ലയിലെ കൊച്ചനൂരിൽ 1901 ൽ ജനിച്ചു. മത വിദ്യാഭ്യാസം വാഴക്കാട് പള്ളി ദർസിൽ നിന്ന്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ് സലുൽ ഉലമ ബിരുദം നേടി. ഗവ: ഹൈസകൂളുകളിൽ [[അറബി]] അധ്യാപകനായി ജോലി ചെയ്തു. 1966 ൽ ചാവക്കാട് ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വർഷങ്ങൾ വളവന്നൂർ അൻസാർ അറബിക് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും ഇസ് ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന അലി മൗലവി ഒരു കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ രചനയാണ് "ഖുലാസത്തുൽ അഖ്ബാർ ഫീ സീറത്തിൽ മുഖ്താർ" (خلآصةالاخبارفي سيرةالمختار) എന്ന ആയിരം വരികളുള്ള (അൽഫിയ്യ) ഈ കവിത. പ്രവാചകന്റെ സമ്പൂർണ്ണ ജീവചരിത്രം സംക്ഷിപ്തമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. അറുപത് വർഷങ്ങൾക്ക് മുൻപാണിത് പ്രസിദ്ധീകരിച്ചത്. മദീന യൂണിവേഴ്സിറ്റിയുടെ പ്രത്യേക പരിഗണനയും പ്രശംസയും ഈ കവിതക്ക് ലഭിച്ചിട്ടുണ്ട്.<ref>ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം, പേജ് 819 - ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട്.</ref>
 
ഇസ് ലാമിക കർമ്മശാസ്ത്രം സങ്കീർണ്ണതകളില്ലാതെ സരളമായി പ്രതിപാദിക്കുന്ന "മുഖ്തസറുൽ അഹ്കാമിൽ ഫിഖ്ഹിയ്യ" എന്നതാണ് മൗലവിയുടെ മറ്റൊരു കൃതി. 1984 ൽ ഈജിപ്തിലെ ദാറുൽ ഇഅ്തിസാം ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈജിപ്തിലും മറ്റ് അറബി നാടുകളിലും ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം 1992 ൽ പുറത്തിറങ്ങി. ഇതിനകം വിവർത്തനത്തിന്റെ 14 എഡിഷനുകൾ ഇറങ്ങിക്കഴിഞ്ഞു.<ref>ഫിഖ്ഹ് ഒരു സംക്ഷിപ്ത് പഠനം, പേജ് 8 - (മലയാള പരിഭാഷ - എം. എ. ഫരീദ്) 1992, അൽഹുദ ബുക്സ്റ്റാൾ കോഴിക്കോട്</ref>
 
വിവിധ സന്ദർഭങ്ങളിലായി നിരവധി അറബി കവിതകൾ മൗലവി രചിച്ചിട്ടുണ്ട്. ഇസ്രാഈൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതകൾ വിവരിച്ചു കൊണ്ടെഴുതിയ "ജറാഇമു ഇസ് റാഈൽ ഫീ അർദി ഫലസ്തീൻ", അറബി ഭാഷയും മലബാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ "മസിയ്യത്തുല്ലുഗത്തിൽ അറബിയ്യ വ അലാഖത്തുഹാ ബി മലൈബാർ", ഫാറൂഖ് കോളേജിനേയും റൗളത്താബാദിനേയും അതിന്റെ സ്ഥാപകൻ അബുസ്സബാഹിനേയും അറബികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ കവിത തുടങ്ങിയവ കേരളത്തിലെ അറബി ഭാഷാ പ്രേമികളുടെ അഭിനന്ദനങ്ങൾ നേടിയവയാണ്.
98

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1961217" എന്ന താളിൽനിന്ന് ശേഖരിച്ചത്