"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
== ക്രിസ്തുമതം കേരളത്തിൽ ==
{{main|ക്രിസ്തുമതം കേരളത്തിൽ}}
ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ [[തോമാശ്ലീഹ|തോമാശ്ലീഹയാണെന്നും]] [[മൈലാപ്പൂർ|മൈലാപ്പൂരിലാണ്‌]] അദ്ദേഹം മരണമടഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ [[മാർ തോമാ നസ്രാണികൾ]] അഥവാ സുറിയാനി ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. അവിടെ തോമാശ്ലീഹയുടെ നാമത്തിൽ ഒരു .കല്ലറയുണ്ട് . ഇതു പക്ഷെ പോർച്ചുഗീസുകാർ മൈലാപ്പൂർ കീഴടക്കിയശേഷം 1523-ൽ പണികഴിപ്പിച്ചതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഏഴു പള്ളികൾ തോമാശ്ലീഹ പണിഞ്ഞു .<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ([[കൽ‍ദായ]])സുറിയാനിഭാഷ്ഹയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.
 
പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നതിനുശേഷം നിരവധി ക്രിസ്തീയ മതാചാര്യന്മാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ലത്തീൻ കത്തോലിക്കാ ആരാധനക്രമം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ ലത്തീൻ കത്തോലിക്ക ദേവാലയം പണിതത്<ref name=rockliff/>. നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് [[മിഷണറിമാർ നൽകിയ സംഭാവനകൾ]] നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു.
"https://ml.wikipedia.org/wiki/ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്