"സോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 125 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q658 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Sodium}}
{{Infobox sodium}}
മൃദുവും, വെള്ളി നിറത്തിലുള്ളതും, വളരെ പ്രവർത്തനശേഷി ഉള്ളതുമായ ഒരു [[ക്ഷാര ലോഹങ്ങൾ|ക്ഷാര ലോഹമാണ്]] '''സോഡിയം'''. നമുക്ക്‌ ചിരപരിചിതമായ [[കറിയുപ്പ്‌]], സോഡിയവും [[ക്ലോറിൻ|ക്ലോറിനും]] ചേർന്ന [[സംയുക്തം|സംയുക്തമാണ്‌]] (സോഡിയം ക്ലോറൈഡ് (NaCl)). വായുവിന്റെ സാന്നിധ്യത്തിൽ സോഡിയം വളരെ പെട്ടെന്ന് [[ഓക്സീകരണം|ഓക്സീകരിക്കപ്പെടുന്നു]]. അതിനാൽ [[മണ്ണെണ്ണ]] പോലെയുള്ള നിർവീര്യപരിതസ്ഥിതിയിൽ വേണം ഇതിനെ സൂക്ഷിക്കാൻ. ഉരുക്കിയ [[സോഡിയം ഹൈഡ്രോക്സൈഡ്|സോഡിയം ഹൈഡ്രോക്സൈഡിനെ]] [[വൈദ്യുതവിശ്ലേഷണം]] നടത്തിയാണ് 1807-ൽ [[ഹംഫ്രി ഡേവി]] സോഡിയത്തെ ആദ്യമായി വേർതിരിച്ചെടുത്തത്. സോഡിയം, ഉപ്പിന്റെ രൂപത്തിൽ [[സമുദ്രം|സമുദ്രജലത്തിൽ‍]] ധാരാളമായി അടങ്ങിയിരിക്കുന്നു. ഭൂമിയിൽ നിന്നും ലഭിക്കുന്ന [[ധാതു|ധാതുക്കളിലെ]] പ്രധാനഘടകവുമാണ് ഇത്. ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്തുന്നതിനായി അത്യന്താപേക്ഷിതമായ [[മൂലകം|മൂലകമാണ്]] ഇത്.
== ഗുണങ്ങൾ ==
[[പ്രമാണം:Selpologne.jpg|thumb|left|200px| ഉപ്പിന്റെ ഒരു രൂപം (ഹാലൈറ്റ്)]]സോഡിയത്തിന്റെ [[അണുസംഖ്യ]] 11-ഉം [[അണുഭാരം]] 22.9898 ഗ്രാം/മോൾ -ഉം ആണ്. Na ആണ് ഇതിന്റെ രാസ പ്രതീകം([[ലാറ്റിൻ ഭാഷ|ലാറ്റിൻ ഭാഷയിലെ]] [[നേട്രിയം]] എന്ന പദത്തിൽ നിന്നും). ആവർത്തനപ്പട്ടികയിൽ ക്ഷാര ലോഹങ്ങളുടെ കൂട്ടമായ ഗ്രൂപ്പ് 1-ലെ അംഗമാണ് സോഡിയം. <sup>23</sup>Na എന്ന ഒരേ ഒരു സുസ്ഥിര [[ഐസോടോപ്പ്|ഐസോടോപ്പേ]] ഇതിനുള്ളൂ.
"https://ml.wikipedia.org/wiki/സോഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്