പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Guru Amar Das}}
{{Infobox person
| name = Guru Amar Das
| image = Amardas-Goindwal.jpg
| alt = Guru Amar Das - Goindwal
| caption = Guru Amar Das - Goindwal
| birth_name =
| birth_date = {{Birth-date|df=yes|5 May 1479}}
| birth_place = Basarke Gillan, [[Amritsar]], [[Punjab (India)|Punjab]], [[India]]
| death_date = {{Death-date and age|df=yes|1 September 1574|5 May 1479}}
| death_place = [[Goindval]], [[Punjab]]
| resting_place=
| years_active = 1552–1574
| nationality =
| other_names = ''The fourth Master''
| known_for = Introducing the [[Anand Karaj]], Writing the [[Anand Sahib]]
| occupation =
| predecessor = [[Guru Angad]]
| successor = [[Guru Ram Das]]
| scouse = Mata Mansa Devi
| children = Bhai Mohan, Bhai Mohri, Bibi Dani, and Bibi Bhani
| parents = Tej Bhan & Mata Bakht
}}
[[സിക്കു ഗുരു|സിക്കു ഗുരുക്കന്മാരിൽ]] മൂന്നാമനായിരുന്നു '''അമർദാസ്ഗുരു'''. രണ്ടാമത്തെ സിക്കുഗുരുവായിരുന്ന അംഗദനെ തുടർന്ന് 1552-ൽ സിക്കു ഗുരുവായി. അംഗദ്ഗുരു (1504-52) നിര്യാതനായപ്പോൾ തന്റെ പിൻഗാമിയായി [[പുത്രൻ|പുത്രൻമാരെ]] ആരെയും നാമനിർദേശം ചെയ്തില്ല. അമർദാസ്ഗുരു [[സിക്കുമതം|സിക്കുമതത്തിൽ]] പല പുരോഗമനപരിഷ്കാരങ്ങളും നടപ്പിലാക്കി. സിക്കുമതസ്ഥാപകനായ നാനാക്കിന്റെ പുത്രൻമാരിൽ ഒരാളായ ശ്രീ ചന്ദ് (മറ്റേ പുത്രൻ ലക്ഷ്മീചന്ദ്) സ്ഥാപിച്ച ഉദാസി മതവിഭാഗം (Udasi sect) അമർദാസ് നിർത്തലാക്കി. [[സതി]] സിക്കുമതത്തിൽ നിരോധിച്ചു. സന്ന്യാസ ജീവിതത്തിന്റേയും ലൌകികജീവിതത്തിന്റേയും മധ്യനിലയാണ് ഇദ്ദേഹം സ്വീകരിച്ചത്. സിക്കുജനതകളിൽ ജാതിവ്യവസ്ഥ നിർമാർജനം ചെയ്യാൻ വേണ്ടി പൊതുവായ ഒരു ഭക്ഷണശാലാക്രമം ഇദ്ദേഹം ഏർപ്പെടുത്തി. [[വിവാഹം]], [[മരണം]] തുടങ്ങിയ അവസരങ്ങളിൽ നടത്തിയിരുന്ന ബ്രാഹ്മണകർമാദികൾ നിർത്തലാക്കി. തീർഥാടനം ചെയ്യുന്ന പതിവും നിരോധിച്ചു. ഗ്രന്ഥസാഹെബ്-ൽ ചില സ്തോത്രങ്ങൾ (hymns) കൂടി അമർദാസ് ഗുരു കൂട്ടിച്ചേർത്തു. രാജ്യത്തെ 22 ഇടവകകൾ അഥവാ മഞ്ജകൾ (sees or manjas) ആയി ഭാഗിച്ചു. മതഭക്തിയുള്ള മിഷനറിമാരെ മഞ്ജകളുടെ തലവരായും നിയോഗിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് സിക്കുമത-ഏകീകരണം നടന്നു. പഞ്ചാബ് പ്രവിശ്യയിൽ ഉടനീളം സിക്കുമതാനുയായികൾ വർധിച്ചു. അമർദാസ് ഗുരുവിനെ സന്ദർശിച്ചവരിൽ [[അക്ബർ]] ചക്രവർത്തിയും ഉൾപ്പെടുന്നു. 1574-ൽ അമർദാസ് ഗുരു നിര്യാതനായി. തുടർന്ന് ഇദ്ദേഹത്തിന്റെ സഹചാരിയും ജാമാതാവുമായ രാമദാസ് സിക്കു ഗുരുവായി. ഇവിടം മുതല്ക്കാണ് സിക്കുമതത്തിലെ ഗുരുപിൻതുടർച്ചാക്രമം ഉടലെടുക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1960280" എന്ന താളിൽനിന്ന് ശേഖരിച്ചത്