"പി.ജെ. കുര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46.7.58.66 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
No edit summary
വരി 1:
{{prettyurl|P.J. Kurian}}
കേരളത്തിലെ ഒരു പൊതു പ്രവർത്തകനാണ് '''പി.ജെ. കുര്യൻ'''. 2012 ആഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.<ref>http://mangalam.com/index.php?page=detail&nid=597298&lang=malayalam</ref> [[മാവേലിക്കര]], [[ഇടുക്കി]] ലോക്‌സഭാ മണ്ഡലങ്ങളിൽനിന്ന് ആറുതവണ വിജയിച്ചിട്ടുള്ള പി.ജെ. കുര്യൻ ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. [[രാജ്യസഭ|രാജ്യസഭയിലും]] അംഗമായിരുന്നു. [[ഐ.ഐ.ടി.]] ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. <ref>http://veekshanam.com/content/view/17447/1/</ref>2012 [[ജൂൺ|ജൂണിൽ]] രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.<ref>http://www.madhyamam.com/news/175069/120625</ref>
==ജീവിതരേഖ==
[[തിരുവല്ല]] വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ച കുര്യൻ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഫിസിക്‌സ് പ്രൊഫസറായിരുന്നു. [[ലോക്‌സഭ|ലോക്‌സഭയും]], [[രാജ്യസഭ|രാജ്യസഭയും]] നിയന്ത്രിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ രാജ്യസഭാംഗമായിരുന്നപ്പോൾ പാനൽ ഓഫ് ചെയർമാന്മാരുടെ പട്ടികയിലും അംഗമായിരുന്നു. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി, ഊർജ്ജവകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വർഷങ്ങളോളം കൈകാര്യം ചെയ്തു. 1980ൽ ആണ് പി.ജെ. കുര്യൻ ആദ്യമായി ലോക്‌സഭയിൽഎത്തുന്നത്. ചീഫ് വിപ്പ്, രാജ്യസഭയിലെ സീനിയർ വൈസ് ചെയർമാൻ, എ.ഐ.ടി. ചെയർമാൻ, യു.എൻ. പ്രതിനിധിയായി 1994, 1997, 2011 [[ഇന്ത്യ|ഇന്ത്യൻ]] പ്രതിനിധിയായി പങ്കെടുത്തു. ഇപ്പോൾ എ.എഫ്.പി.പി.ഡി. വൈസ് ചെയർമാൻ ആണ്.<ref>http://www.parliamentofindia.nic.in/ls/lok12/biodata/12KL16.htm </ref>
"https://ml.wikipedia.org/wiki/പി.ജെ._കുര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്