"പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,233 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
ഡോംബെ ഓയിൽ, ആലപ്പുഴയ്ഇലെ സംരക്ഷിത പുന്ന മരം
(പുതിയത് ചേർത്തു)
(ഡോംബെ ഓയിൽ, ആലപ്പുഴയ്ഇലെ സംരക്ഷിത പുന്ന മരം)
ഒരു നിത്യഹരിത സസ്യമാണ് '''''പുന്ന''''' അഥവാ '''പുന്നാഗം'''. [[പൂർവ ആഫ്രിക്ക]], ദക്ഷിണ തീര[[ഭാരതം]] മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. <ref name="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
 
== ഇതരഭാഷാ നാമങ്ങൾ ==
== അപരനാമങ്ങൾ ==
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു.
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ), [[മറാഠി|മറാഠിയിൽ]] सुरंगी, [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ), [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.
ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.
*[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ),
* [[മറാഠി|മറാഠിയിൽ]] सुरंगी,
* [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ),
* [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ)
 
== വിവരണം==
== പ്രത്യേകതകൾ ==
പുന്നമരത്തൊലിക്ക് കറുപ്പുകലർന്ന ചാരനിറമാണ്. വെള്ളയും കാതലുമുള്ള തടിയ്ക്ക് തവിട്ടുനിറവും. ഉറപ്പും ബലവും ഉള്ള പുന്നമരം വെള്ളത്തിൽ ഏറെനാൾ കേടുകൂടാതെ കിടക്കും. ഫർണ്ണീച്ചർ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വിറകിനും പുന്നയുടെ തടി ഉപയോഗിക്കുന്നു.
 
മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് പുന്നമരത്തിന്റെ പൂക്കാലം. വെള്ളനിറമുള്ള ചെറിയ പൂക്കളാണ് പുന്നമരത്തിന്. പുന്നയ്ക്ക വിളയുമ്പോൾ അത് മഞ്ഞ കലർന്ന പച്ചനിറമാകും.പുഴയോരങ്ങളിലുമൊക്കെ നന്നായി വളരുന്ന ഈ മരത്തിന് തിളങ്ങുന്ന പച്ചനിറമാണ്.
 
ഒരു അലങ്കാര വൃക്ഷം എന്നതിലുപരി, കടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു. പണ്ടുമുതലേ പസഫിക്‌ ദ്വീപുകളിലുള്ളവർ ബോട്ടുകൾക്ക്‌ കീലിടാൻ പുന്ന ഉപയോഗിച്ചിരുന്നു. അവർ ബോട്ടുകളുടെ വശങ്ങളുണ്ടാക്കാൻ കടപ്ലാവാണ്‌ ഉപയോഗിച്ചിരുന്നത്‌.
 
പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ഡോംബാ ഓയിൽ (ബോംബെ എണ്ണ) എന്ന് ഇത് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്നു. ജൈവൈന്ധനമായി ഉപയോഗിക്കാൻ പുന്നയെണ്ണ നല്ലതാണ്‌. മരമൊന്നിന്‌ 11.7 കിലോ എണ്ണ ലഭിക്കുന്നു (ഒരു ഹെക്ടറിന്‌ 4680 കിലോ). രാത്രിയിൽ വിളക്കുകത്തിക്കാൻ കേരളത്തിലും ഫിലിപ്പൈൻസിലും പുന്നയെണ്ണ ഉപയോഗിച്ചിരുന്നു. മണ്ണെണ്ണയുടെയും വൈദ്യുതിയുടെയും വരവോടെയാണ്‌ ഇതിനു മാറ്റമുണ്ടായി. പണ്ടുകാലത്ത്‌ പുന്നയെണ്ണയ്ക്ക്‌ കേരളത്തിൽ നികുതിയേർപ്പെടുത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ റേഡിയോയ്ക്ക്‌ വൈദ്യുതി ഉണ്ടാക്കാൻ പുന്നയെണ്ണ ഉപയോഗിച്ചിട്ടുണ്ട്‌.
 
മണലിൽ നന്നായി വളരുന്നതുകൊണ്ടും ഒരു തണൽവൃക്ഷമായി വളരുന്നതുകൊണ്ടും മറ്റനേകം ഉപയോഗമുള്ളതുകൊണ്ടും ചില പസഫിക്‌ രാജ്യങ്ങളിൽ പുന്നമരത്തെ വിശുദ്ധവൃക്ഷമായി കരുതുന്നു.
[[File:Calophyllum_inophyllum_young_leaves.jpg|thumb|പുന്നമരത്തിന്റെ തളിരിലകൾ]]
 
==രാസഘടകങ്ങൾ==
കാലോഫില്ലോയ്ഡ്മ് , കാലോഫിലിക് അംളം, ഇനോഫില്ലിക് അംളം, എന്നിവയാണ് പ്രധാന രാസ ഘടകങ്ങൾ. വേരിൽ നിന്ന് ഫ്രീഡെലിനും തടിയിൽ നിന്ന് ഫ്രീഡെലിൻ, ബീറ്റാ അമാരിൻ, ബീടാ സൈറ്റോസ്റ്റീറോൾ, മീസോ ഐനോസിറ്റോൾ എന്നിവയും കാതലിൽ നിന്ന് മെസുവാന്തോൺ, ബീറ്റാ കാലോ ഫില്ലിൻ എന്ന്വിഅയും വേർ തിരിച്ചെടുക്കാം . 10% ടാനിൻ അടങ്ങിയിട്ടുണ്ട്.
[[File:Pterocarpus_marsupium.jpeg|thumb|കേരള സർക്കാർ സംരക്ഷിച്ചുവരുന്ന പഴക്കമുള്ള ഒരു പുന്ന മരം. ആലപ്പുഴയിലെ പറവൂരിൽ]]
== ഔഷധ ഗുണങ്ങൾ ==
 
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.<ref name="book4"/>
==ചിത്രശാല==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1960087" എന്ന താളിൽനിന്ന് ശേഖരിച്ചത്