"ലിബർഹാൻ കമ്മീഷൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
1 ജൂലൈ 2002:<ref>[http://www.outlookindia.com/pti_news.asp?id=66464 six months]</ref>-->
==കണ്ടത്തെലുകൾ==
"ബാബരി മസ്ജിദിന്റെ തകർച്ചക്ക് പ്രഥമ ഉത്തരവാദികൾ [[സംഘ പരിവാർ]] സംഘടനകളായ [[ബി.ജെ.പി.]],[[ആർ.എസ്.എസ്.]],[[വി.എച്ച്.പി.]],[[ശിവസേന]],[[ബജ്റംഗ്ദൾ]] തുടങ്ങിയ സംഘടനകളുടെ നേതാക്കൾ ആണ്‌" എന്ന് റിപ്പോർട്ട് പറയുന്നു{{Ref_label|ക|ക|none}}. "ബി.ജെ.പി.യിലെ കപട മിതവാദ നേതൃത്വങ്ങൾ, [[ആർ.എസ്.എസ്.|ആർ.എസ്.എസിന്റെ]] കയ്യിലെ ഉപകരണമായിരുന്നു. ആർ.എസ്.എസ്. നിർമ്മിച്ചെടുത്ത പദ്ധതിയുടെ രാഷ്ട്രീയ വിജയം ഇവർ സ്വന്തമാക്കി{{Ref_label|ഖ|ഖ|none}}. "സംശയത്തിന്റെ ആനുകൂല്യമോ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴികഴിവോ ഏതായാലും ഈ നേതാക്കൾക്ക് നൽകാനാവില്ല. ജനങ്ങളുടെ വിശ്വാസത്തെയാണ്‌ ഈ നേതാക്കൾ ലംഘിച്ചത്"{{Ref_label|ഗ|ഗ|none}}. "ജനാധിപത്യത്തിൽ[[ജനാധിപത്യ]]ത്തിൽ ഇതിൽ‌പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ഈ നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതിൽ ഈ കമ്മീഷന്‌ യാതൊരു മടിയുമില്ല"{{Ref_label|ഘ|ഘ|none}}. "മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും രാഷ്ട്രീയാധികാരത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമീഷൻ സർക്കാറിനോട് ആവശ്യപ്പെടുന്നു"{{Ref_label|ങ|ങ|none}}. ഉന്മത്തരായ ഹിന്ദു ആശയവാദികൾക്ക് പൊതുജനത്തിന്റെ ഉള്ളിൽ ഭയമുളവാക്കാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തതിൽ ഉന്നതരായ മുസ്‌ലിം രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് കമ്മീഷൻ വിലയിരുത്തുന്നു. ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതിൽ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോൾ, അതിനെ പ്രതിരോധിക്കാൻ മുസ്‌ലിം നേതാക്കൾ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് ലിബർഹാൻ കമ്മീഷൺ കുറ്റപ്പെടുത്തുന്നു.
 
* സംഘപരിവാർ സംഘടനകളായ[[ ആർ.എസ്.എസ്.]], [[വിശ്വഹിന്ദു പരിഷത്ത്]], [[ശിവസേന]] എന്നിവയുടെ മുഴുവൻ മുൻനിരനേതാക്കളും രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതിൽ പങ്കുവഹിച്ചു
 
* അന്നത്തെ പ്രധാനമന്ത്രിയായ[[ പി.വി. നരസിംഹറാവുവിന്നരസിംഹറാവു]]വിന് സംഭവത്തിൽ ഉത്തരവാദിത്വമില്ല. [[ഉത്തർപ്രദേശ് ]]അന്നു ഭരിച്ചിരുന്ന ഗവർണറുടെ നിർദേശമില്ലാതെ കേന്ദ്ര സർക്കാറിന് നിയമപ്രകാരം ഒന്നും ചെയ്യാനാവില്ലായിരുന്നു.[[ ഗവർണർ]] കേന്ദ്രസർക്കാറിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ല.
 
*[[ അയോധ്യ]] പ്രചാരണപരിപാടിക്ക് ഹിന്ദുക്കളടങ്ങുന്ന പൊതുജനങ്ങളുടെ പൂർണമനസ്സോടെയോ സ്വമേധയോ ഉള്ള പിന്തുണ ഉണ്ടായിരുന്നില്ല.
 
* അയോധ്യയിൽ ക്ഷേത്രത്തിനുവേണ്ടിയുള്ള ആവശ്യം ഒരുസമയത്തും പൊതുജനപ്രക്ഷോഭമായി മാറിയിരുന്നില്ല.
വരി 90:
* കർസേവയുടെ ഭാഗമായി മസ്ജിദ് തകർത്തത് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതല്ല. നടപ്പാക്കിയതിന്റെ കൃത്യതയും ഇതിനായി സമാഹരിച്ച പണം കൈകാര്യം ചെയ്ത രീതിയും ഇതാണ് സൂചിപ്പിക്കുന്നത്.
 
* കോടിക്കണക്കിന് രൂപ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി[[ സംഘപരിവാർ ]]നേതാക്കൾ സമാഹരിച്ചു. മുൻനിരനേതാക്കുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ തന്നെയാണ് പണം കടന്നുപോയത്. പ്രക്ഷോഭസമയത്ത് കർസേവകർക്ക് സഹായം നൽകാനും അടിസ്ഥാനസൗകര്യമൊരുക്കാനും മറ്റുമായി ഈ പണം ഉപയോഗിച്ചു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ലിബർഹാൻ_കമ്മീഷൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്