"കറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86:
ശ്രീലങ്ക, സുമാട്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്. ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന കറുവപ്പട്ടയുടെ 75% ഉത്പാദിപ്പിക്കുന്നത് ശ്രീലങ്കയിലാണ് <ref> {{cite book |last=ഡോ.എസ്. |first=നേശമണി|authorlink= ഡോ.എസ്. നേശമണി|coauthors= |title= ഔഷധസസ്യങ്ങൾ -2 |year=2011|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, |location=തിരുവനന്തപുരം|isbn=978-81-7638-955-6}} </ref> നല്ല മഴയുള്ള കാലാവസ്ഥയാണ് ഇതിനനുയോജ്യം. അതിശൈത്യമുള്ള പ്രദേശങ്ങളിൽ ഇതു വളരുകയില്ല.
==ഔഷധഘടകങ്ങൾ==
കറുവയുടെ തൊലിയിൽ നിന്നും ബാഷ്പശീലമുള്ള നേർത്ത [[തൈലം]] ഉണ്ട്. തൊലിയിൽ ഇത്. .75% മുതൽ 1% വരെ കാണുന്നു, തൈലത്തിൽ 60-70% സിന്നെമാൽഡിഹൈഡ് എന്ന രാസപദാർത്ഥം ആണ്> ഇലയിൽ ഒഴികെ മറ്റു ഭാഗങ്ങളിൽ നിന്ന് [[യൂജിനോൾ]] വേർതിരിച്ചെടുക്കാം. ബെൻസാൽഡിഹൈഡ്, കുമിനാൽഡിഹൈഡ്, പൈനിൻ, സെമിൻ (Cymene) , കാരിയോബില്ലിൻ എന്നിവയും കാണും മരപ്പട്ടയിൽ മധുരമുള്ള മാന്നിട്ടോൾ എന്ന ഘടകവും ഉണ്ട്. സിന്നമോമം കാംഫോറ എന്ന ജനുസ്സിൽ നിന്ന് [[കർപ്പൂരം]] വേർതിരിച്ചെടുക്കുന്നു.
 
== ഔഷധഗുണം ==
കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ നല്ലതാണ്. കർപ്പൂരാദി ചൂർണ്ണത്തിൽ ചേർക്കുന്നു.<ref name ="book2"/>
"https://ml.wikipedia.org/wiki/കറുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്