"കറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിതരണം
വരി 80:
==വിവരണം==
ഇലകൾ നിറഞ്ഞ അനേകം ശാഖകളോടുകൂടിയ ഇടത്തരം വൃക്ഷമാണിത്. മരപ്പട്ട പരുക്കനും തവിട്ട്-കാപ്പി നിറത്തിലുമുള്ളതാണ്. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കും. ഇലക്ക് 7-20 സെ.മീ. നീളവും 3.8-8 സെ.മീ. വീതിയും ഉണ്ട്. ഇലകൾക്ക് അണ്ഡാാകൃതിയും അറ്റം കൂർത്തിട്ടുമാണ്. നീളത്തിൽ മൂന്നോ നാലോ പ്രധാന ഞരമ്പുകൾ കാണാം. ഇലയിൽ സുഗന്ങ്രന്ഥികൾ ഉണ്ട്. ഹൃദ്യമായ മണമാണ് ഇലക്കും പൂക്കൾക്കും. ഡിസംബർ മുതൽ പൂക്കാലമാണ്. ബഹുശാഖാസ്തൂപമഞ്ജരികളിൽ വെളുപ്പുകലർന്ന മഞ്ഞ ദ്വിലിംഗ പൂക്കൾ വിരിയുന്നു. 3-4 വർഷം പ്രായമായിവയുടെ ശാഖകൾ ശേഖരിച്ച് തൊലി ഉരിഞ്ഞ് എടുക്കുന്നതാണ് കറുവപ്പട്ട.
==വിതരണം==
 
ശ്രീലങ്ക, സുമാട്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്. ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന കറുവപ്പട്ടയുടെ 75% ഉത്പാദിപ്പിക്കുന്നത് ശ്രീലങ്കയിലാണ് <ref> {{cite book |last=ഡോ.എസ്. |first=നേശമണി|authorlink= ഡോ.എസ്. നേശമണി|coauthors= |title= ഔഷധസസ്യങ്ങൾ -2 |year=2011|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, |location=തിരുവനന്തപുരം|isbn=978-81-7638-955-6}} </ref> നല്ല മഴയുള്ള കാലാവസ്ഥയാണ് ഇതിനനുയോജ്യം. അതിശൈത്യമുള്ള പ്രദേശങ്ങളിൽ ഇതു വളരുകയില്ല.
== ഔഷധഗുണം ==
കറുവ ദഹനശക്‌തിയെ വർദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും.
"https://ml.wikipedia.org/wiki/കറുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്