"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Menon Manjesh Mohan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1958874 നീക്കം ചെയ്യുന്നു
വരി 35:
 
== മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും ==
ഓരോ വീട്ടിലും ഓരോ കംപ്യൂട്ടർ. അതിൽ ഉപയോഗിക്കുന്നതാവട്ടെ മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകളും. അതായിരുന്നു ബിൽഗേറ്റ്സിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച ചെറുപ്പക്കാരൻ കംപ്യൂട്ടറിനല്ല, സോഫ്റ്റ്വെയറിലാണ് മികച്ച ഭാവി എന്ന കാര്യവും മുൻകൂട്ടി കണ്ടിരുന്നു. തങ്ങളുടെ എതിരാളികളേക്കാൾ സാങ്കേതികവിദ്യയുടെ ഭാവി അദ്ദേഹത്തിന് മുൻകൂട്ടി കാണാൻ സാധിച്ചിരുന്നു എന്നതിനുള്ള തെളിവാണ് വിൻഡോസ്. സാങ്കേതികജ്ഞാനത്തിൽ മുന്നിട്ടുനിന്ന ഗേറ്റ്സ് ഒരു ബിരുദധാരിപോലുമായിരുന്നില്ല. എന്നിരുന്നിട്ടും സ്വന്തം പരിശ്രമത്താൽ ലോകധനാഢ്യരിൽ ഒരാളായി തീരാൻ ഗേറ്റ്സിന് കഴിഞ്ഞുവെന്നത് യഥാർത്ഥ്യമാണ്. തന്റെ കഴിവ് മനസ്സിലാക്കി കൃത്യമായ സമയത്ത് വളരെ കണിശതയോടെ പദ്ധതികൾ തയ്യാറാക്കി മുന്നോട്ടുനീങ്ങിയ ഈ യുവാവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്റ്റിനെ പിന്നിലാക്കാൻ ഇന്ന് പലരും വിപണിയിൽ വന്നുകഴിഞ്ഞു. ഇതിൽ മുന്നിട്ടുനിന്ന ഗൂഗിളിനെ തടയിടാൻ മൈക്രോസോഫ്റ്റ് തുനിഞ്ഞതുമാണ്. ഇക്കാര്യത്തിൽ യാഹൂവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ തുരത്താനായിരുന്നു പരിപാടി. പക്ഷേ, യാഹൂ അധികാരികൾ മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം സ്വീകരിച്ചില്ല. ഓഹരികൾക്ക് മൈക്രോസോഫ്റ്റ് കല്പിച്ച വില കുറഞ്ഞുപോയെന്നായിരുന്നു യാഹുവിന്റെ പ്രതികരണം. എന്നാൽ പരസ്യം പോലെയുള്ള പോലെയുള്ള മേഖലകളിൽ ഗൂഗിൾ - യാഹൂ സംയുക്ത കരാറുകൾ നിലവിൽവന്നത് മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക സ്ഥാപനങ്ങൾക്ക് വലിയൊരടിയാണ്.
 
== മൈക്രോസോഫ്റ്റും ഇന്ത്യയും ==
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്