"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
ഡോൾഫിനുകൾക്ക് മനുഷ്യനുമായുള്ള സൗഹൃദ സമ്പർക്കത്തെപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൂചനകൾ പുരാതന ഗ്രീക്ക്, റോമൻ സാഹിത്യത്തിൽ കാണാം. ഇത്തരം പരാമർശങ്ങൾ അതിശയോക്തിപരമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും, ഇപ്പോൾ ശാസ്ത്രഗവേഷകർ ഇവയുടെ ശാസ്ത്രീയാടിസ്ഥാനം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഡോൾഫിനുകളുടെ ബുദ്ധിശക്തിയും മനുഷ്യശബ്ദം അനുകരിക്കാനുള്ള കഴിവും ശ്രദ്ധേയമാണ്. ആശയവിനിമയത്തിനായി ജലാന്തർഭാഗത്തുവച്ച് ഇവ പുറപ്പെ ടുവിക്കുന്ന വിവിധതരം ശബ്ദങ്ങളും ഇണചേരുന്ന സമയത്തു പുറപ്പെടുവിക്കുന്ന സീൽക്കാരങ്ങളും അപായസൂചനകളും പഠന വിധേയമായിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന അൾട്രാസോണിക് ശബ്ദതരംഗങ്ങൾ ദിശാനിർണയത്തിന് (echolocation) വളരെ സഹായകമാകുന്നുണ്ട്. നാവികരും സമുദ്രസ്നാനം നടത്തുന്നവരും അപകടത്തിൽപ്പെട്ട വേളകളിൽ ഡോൾഫിനുകൾ രക്ഷപ്പെടുത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഡോൾഫിനുകളുടെ ഈ സവിശേഷ സ്വഭാവം ബുദ്ധിശക്തിയിലുപരി സഹജാവബോധം (instinct) മൂലം ഉണ്ടാകുന്നതാകാമെന്നാണ് കരുതപ്പെടുന്നത്. അപകടത്തിൽപ്പെട്ടു മുറിവേല്ക്കുന്ന ഡോൾഫിനുകളേയും മറ്റു ഡോൾഫിനുകൾ രക്ഷപ്പെടുത്താറുണ്ട്. ഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും നിരവധി ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളിൽ കുടുങ്ങി കൊല്ലപ്പെടാറുണ്ട്.
 
ജീവശാസ്ത്രത്തെ അതിശയിപ്പിക്കുന്നതാണ് ഡോൾഫിനുക ളുടെഡോൾഫിനുകളുടെ അതിജീവനക്ഷമത. ഇവയ്ക്ക് 25 മുതൽ 32 കി.മീ. വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. വിസ്തൃതമായ വാലിന്റെ അതിവേഗത്തിലുള്ള ചലനസഹായത്താലാണ് ഇത്രയും വേഗത്തിൽ നീന്താൻ ഇവയ്ക്കു കഴിയുന്നത്. ഡോൾഫിനുകളുടെ ശരീരത്തിന്റെ മൃദുലത ജലരോധം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഡോൾഫിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്