"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സമുദ്രജല ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിലെ ഡെൽഫിനോയിഡിയ (Delphinoidea) അതികുടുംബത്തിലെ ഡെൽഫിനിഡെ (Delphinidae) കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു. നദീജലത്തിലും ഓരുജല ത്തിലുമുള്ള ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിന്റെ ഉപഗോ ത്രമായ ഒഡോന്റോസെറ്റി(Odontoceti)യുടെ അതികുടുംബമായ പ്ലാറ്റാനിസ്റ്റോയിഡയിലെ (Platanistoidea) പ്ലാറ്റാനിസ്റ്റിഡേ (Platanistidae) കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലേയും തെക്കേ അമേരിക്കയിലേയും ശുദ്ധജലതടാകങ്ങളിലും നദികളിലും പ്ലാറ്റാനിസ്റ്റിഡേ കുടുംബത്തിൽപ്പെടുന്ന നാല് ഡോൾഫിൻ ജീനസുകൾ കാണപ്പെടുന്നു.
 
[[ഗംഗാ ഡോൾഫിൻ|ഗാംജെറ്റിക് ഡോൾഫിൻ']] എന്നു പരക്കെ അറിയപ്പെടുന്ന പ്ലാസ്റ്റാനിസ്റ്റ ഗാംജെറ്റിക്ക (Platanista gangetica) എന്നയിനം ഗംഗാനദിയിൽ[[ഗംഗാനദി]]യിൽ കാണപ്പെടുന്നു. [[തെക്കേ അമേരിക്കയിലെഅമേരിക്ക]]യിലെ ഒറിനോക്കോ (Orinoco) നദിയിൽ കണ്ടുവരുന്ന ഐനിയ ജോഫ്രോയെൻസിസ് (Inia geoffroensis) എന്നയിനം മൂന്നു മീറ്ററോളം നീളത്തിൽ വളരുന്നവയാണ്. ഇവയുടെ, ചുണ്ടുകൾ പോലെ നീണ്ട മോന്ത ജലാശയത്തിനടിത്തട്ടിൽ കുഴികളുണ്ടാക്കാനും മത്സ്യങ്ങളേയും കവച പ്രാണിവർഗങ്ങളേയും ഭക്ഷിക്കാനും സഹായകമാകുന്നു. ബ്രസീലിലെ നദികളിൽ കണ്ടുവരുന്ന സ്റ്റിനോഡെൽഫിസ് ബ്ലെയിൻവില്ലി (Stenoddelphis blainvillei) എന്ന ചെറു ഡോൾഫിനുകൾക്ക് 150 സെ.മീ. നീളമേയുള്ളൂ.
 
 
പൊതുവേ സമൂഹങ്ങളായിട്ടാണ് ഡോൾഫിനുകൾ ജീവിക്കുന്നത്. മത്തി, ചെറുമത്തി, ചെറിയ മത്സ്യങ്ങൾ തുടങ്ങിയവയെ ഇവ ആഹാരമാക്കുന്നു.
 
മാർച്ചു മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഡോൾഫി നുകളുടെഡോൾഫിനുകളുടെ പ്രജനനകാലം. ഗർഭകാലം 10-12 മാസക്കാലമാണ്. പ്രസവസമയം അടുക്കുമ്പോൾ പെൺഡോൾഫിൻ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അക്കൂട്ടത്തിൽപ്പെടുന്ന പെൺഡോൾ ഫിനുകളെയെല്ലാം അങ്ങോട്ടാകർഷിക്കുന്നു. പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ജലോപരിതലത്തിലേക്കുയർന്ന് ശ്വസിക്കാൻ മാതാവ് സഹായിക്കുന്നു. ഉദരത്തിനടിയിലെ ചെറുചാലുകൾക്കകത്തായുള്ള ഭാഗത്താണ് സ്തനാഗ്രങ്ങൾ സ്ഥിതിചെയ്യുന്നത്. മാതൃഡോൾഫിനുകൾ വേഗത കുറച്ചു നീന്തിയും ഒരു വശത്തേക്കു ചരിഞ്ഞുകിടന്നു സഞ്ചരിച്ചും സ്തനമാംസപേശികളുടെ മർദം വർദ്ധിപ്പിച്ചുകൊണ്ട് കുഞ്ഞിന്റെ വായിലേക്കു പാൽ ചീറ്റിക്കൊടുക്കുകയാണു പതിവ്. ഓരോ അരനിമിഷത്തിനുള്ളിലും ശ്വസനത്തിനായി ജലോപരിതലത്തിലെത്തേണ്ടതിനാൽ മുലയൂട്ടൽ വളരെ ഹ്രസ്വമായ പ്രക്രിയയായി മാറുന്നു. ജനിച്ചയുടനേതന്നെ ഡോൾഫിൻക്കുഞ്ഞുങ്ങൾക്കു നീന്താൻ കഴിയുന്നതിനാൽ രണ്ടാഴ്ചയോളം ഇവ മാതാവിനോടൊപ്പം സഞ്ചരിക്കുന്നു. 16 മാസം പ്രായമാകുന്നതുവരെ മാതാവ് കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പല്ലുകൾ പുറത്തുവരുന്നു. പ്രായപൂർത്തിയായ ഡോൾഫിനുകളുടെ ഇരു താടികളിലുമായി നിരവധി കോണാകൃതിയിലുള്ള പല്ലുകളുണ്ടായിരിക്കും. ഡോൾഫിനുകൾക്ക് 20 മുതൽ 25 വരെ വയസ്സ് ആയുസ്സുള്ള തായി കണക്കാക്കപ്പെട്ടിരിക്കുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1958723" എന്ന താളിൽനിന്ന് ശേഖരിച്ചത്