"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
== നിരുക്തം ==
കണം കഴിക്കുന്നവൻ ആരോ അവൻ എന്നാണ്‌ കണാദനർത്ഥം.
കണം കഴിക്കുന്നവൻ ആരോ അവൻ എന്നാണ്‌ കണാദനർത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്‌.{{cn}} വിളവെടുപ്പിന്‌ ശേഷം വയലിൽനിന്നോ വഴിയിൽ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികൾ ഭക്ഷിച്ചു ജിവിച്ച സന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്‌. [[പരമശിവൻ|ശിവൻ]] മൂങ്ങയുടെ രൂപത്തിൽ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങൾ പഠിപ്പിച്ചുവെന്നാണ്‌ ഐതിഹ്യം.{{cn}} ഇത്തരത്തിൽ കണാദനെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്.
 
== ചരിത്രം ==
കണാദൻ ആരായിരുന്നു എന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പണ്ഡിതർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. [[ബുദ്ധൻ|ബുദ്ധനു]] ശേഷമാണ്‌ കണാദന്റെ കാലഘട്ടമെന്ന്‌ ആധുനിക പണ്ഡിതർ വാദിക്കുന്നു.{{who}} [[വായുപുരാണം]], [[പദ്‌മപുരാണം]], [[ന്യായകോശം]], [[മഹാഭാരതം]] എന്നിവയിൽ കണാദനെക്കുറിച്ച്‌ പരാമർശമുണ്ട്‌. വൈശേഷിക സൂത്രങ്ങളും അവയ്‌ക്ക്‌ [[ശങ്കരമിശ്രൻ]] രചിച്ച ഭാഷ്യവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ [[നന്ദലാൽ സിൻഹ]]യുടെ അഭിപ്രായത്തിൽ, ബി.സി. 10-6 ശതകങ്ങൾക്കിടയിലാണ്‌ കണാദന്റെ കാലം. [[മിഥില]]യാണ്‌ കണാദന്റെ സ്ഥലമെന്ന്‌ ന്യായകോശം സൂചിപ്പിക്കുന്നു.{{cn}}
 
== വൈശേഷികം ==
Line 33 ⟶ 30:
 
വൈശേഷിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ [[പ്രശസ്തപാദർ|പ്രശസ്‌തപാദരുടെ]] `[[പദാർത്ഥധർമസംഗ്രഹം]]' (എ.ഡി.അഞ്ചാം ശതകം) പദാർത്ഥങ്ങളെ ഇങ്ങനെ വേർതിരിക്കുന്നു: [[ദ്രവ്യം]], [[ഗുണം]], [[കർമം]], [[സാമാന്യം]], [[വിശേഷം]], [[സമവായം]]. ദ്രവ്യങ്ങളെ [[ഭൂമി]], [[ജലം]], [[വെളിച്ചം]], [[വായു]], [[ആകാശം]], [[കാലം]], [[ഇടം]], [[ആത്മാവ്‌]], [[മനസ്സ്‌]] എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കർമ്മത്തെയും ഉൾക്കൊള്ളുന്നത്‌. [[രൂപം]], [[രസം]], [[ഗന്ധം]], [[സ്‌പർശം]], [[സംഖ്യ]], [[പരിമാണം]], വേർതിരിവ്‌ ([[പൃഥക്ത്വം]]), [[സംയോഗം]], [[വിഭാഗം]], [[പരത്വം]], [[അപരത്വം]], [[ബുദ്ധി]], [[സുഖം]], [[ദുഃഖം]], [[ഇച്ഛ]], [[ദ്വേഷം]], [[പ്രയത്‌നം]] എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദൻ വിവരിച്ചിട്ടുണ്ട്‌.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/കണാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്