"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
 
===ആധുനിക കന്നഡ===
പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുള്ള കന്നഡ കൃതികളൂടെ ഭാഷയിൽ കാര്യമായ മാറ്റം സംഭവിച്ചു. ഇതുവഴി രൂപപ്പെട്ട ഭാഷയെ ''ഹൊസഗന്നഡ'' അല്ലെങ്കിൽ 'ആധുനിക കന്നഡ' എന്ന് വിളിക്കുന്നു. ഹൊസഗന്നഡ എഴുത്തുകാരിൽ ഏറ്റവും മികച്ചയാൾ ''മുദ്ദണ'' അല്ലെങ്കിൽ നന്ദളികെ ലക്ഷ്മിനാരായണപ്പ ആകുന്നു. മുദ്ദണയുടെ കാവ്യം കന്നഡയിൽ പുതിയ ഒരു തുടക്കത്തിൻറെ നാന്ദി ആയിരുന്നുവെങ്കിലും ഭാഷാവിദഗ്ധർ ഗുൽവാഡി വെങ്കടരായ എഴുതിയ ''ഇന്ദിരാബായി അഥവാ സദ്ധര്മ വിജയവു'' എന്ന കൃതിയെ ആധുനിക കന്നഡയിലുള്ള ആദ്യത്തെ കൃതിയെന്ന് പൊതുവെ വിശേഷിപ്പിക്കുക പതിവാണ്. ആദ്യത്തെ കന്നഡ അച്ചടി ഉണ്ടായത് 1817ൽ ശ്രീരാമപുരത്ത് പ്രസിദ്ധീകരിച്ച വിലിയം കാരി എഴുതിയ ''കാനരീസ് വ്യാകരണം'' എന്ന കൃതിയോടെ ആണ്. 1820ൽ ജോൺ ഹാൻസ് ബൈബിളിൻറെ കന്നഡ വിവർത്തനം പ്രസിദ്ധ്കരിച്ചു.<ref> മൈസൂറിൻറെ ഭരണത്തെ കുറിച്ചുള്ള റിപ്പോർട്ട്– പേജ് 90 മൈസൂർ – 1864 "ആദ്യത്തെ കന്നഡ അച്ചടിയെ കുറിച്ച് ആധികാരികമായ രിക്കാർടുകള്൬ ലഭ്യമല്ല. എന്നാൽ 1817ൽ ശ്രീരാമപുരത്ത് വിലിയം കാരി എഴുതി പ്രസിദ്ധീകരിച്ച ''കാനരീസ് വ്യാകരണം'' എന്ന കൃതി ലഭ്യമാണ്. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് മതഗ്രന്ഥങ്ങളുടെ വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടത്. </ref> അച്ചടിച്ച ആദ്യത്തെ നോവൽ ജോൺ ബുന്യൻറെ ''പിൽഗ്രിംസ് പ്രോഗ്രസ്സും'' ആണ്. ''കാനരീസ് പ്രോവേബ്സ്'' എന്ന കൃതിയും മേരി മാർത്താ ഷെർവുഡിന്റെ ''ദി ഹിസ്റ്ററി ഓഫ് ലിറ്റിൽ ഹെന്റി ആൻറ് ഹിസ് ബെയറർ'' ക്രിസ്ത്യൻ ഗോത്ത്ലോബ് ബാർത്തിൻറെ ''ബൈബിൾ സ്റ്റോറീസും'' "കന്നഡയിലുള്ള സ്തോത്ര പുസ്തകവും" ഇവിതെഇവിടെ അച്ചടിക്കപ്പെട്ടു<ref>മിഷൻസ് ഇന്൬ഇൻ സൌത്ത് ഇന്ത്യ – താൾ 56 ജോസഫ് മുല്ലൻസ് – 1854 "Among those of the former are tracts on Caste, on the Hindu gods ; Canarese Proverbs ; Henry and his Bearer ; the Pilgrim's Progress; Barth's Bible Stories; a Canarese hymn book"</ref>
 
ഇരുപതാം നൂറ്റാണ്ടിൽ ആധുനിക കന്നഡ പല പ്രസ്ഥാനങ്ങളാലും സ്വാധീനിക്കപ്പെട്ടു. എടുത്ത് പറയാനുള്ളവ ''നവോദയ'', ''നവ്യ'', ''നവ്യോത്തര'', ''ദലിത'', ''ബണ്ടായ'' എന്നിങ്ങനെ ഉള്ളവയാണ്. പ്രസ്തുത കന്നഡ സാഹിത്യം സമൂഹത്തിലെ എല്ലാ വർഗ്ഗക്കാരെയും എത്തുന്ന കാര്യത്തിൽ വിജയിച്ചിരിക്കുനു. അതു കൂടാതെ കന്നഡയിൽ പ്രശസ്തരും മികവുറ്റവരുമായ [[കുവെമ്പു]], [[ഡി.ആർ. ബേന്ദ്രെ|ബേന്ദ്രെ]], [[വി.കെ. ഗോകാക്]] പോലെയുള്ള കവികളും എഴുത്തുകാരും ഉണ്ടായിട്ടുണ്ട്. കന്നഡ സാഹിത്യത്തിന് എട്ട് തവണ ജ്ഞാനപീഠ പുരസ്കാരം ലഭ്യമായിട്ടുണ്ട്.<ref>{{cite web|author=Special Correspondent |url=http://www.thehindu.com/arts/books/article2468374.ece |title=The Hindu – Jnanpith for Kambar |publisher=Thehindu.com |date=20 September 2011 |accessdate=2013-02-12}}</ref> ഇന്ത്യൻ ഭാഷകളിലെ കൃതികൾക്കായുള്ള ജ്ഞാനപീഠ പുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ചത് കന്നഡ ഭാഷയ്ക്കാണ് .<ref>{{cite web|url=http://jnanpith.net/laureates/index.html |title=Welcome to: Bhartiya Jnanpith |publisher=jnanpith.net |date= |accessdate=7 November 2008}}</ref>
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്