"ഹൂണന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
== ഹൂണന്മാരുടെ ഉദയം ==
ജന്മ ദേശമായ മധ്യേഷ്യയിൽ ജനസംഖ്യ വർധിച്ചതിനേത്തുടർന്ന് മംഗോളിയയിലേ അപരിഷ്കൃത് വർഗക്കാരായിരുന്ന ഹൂണന്മാർ കുടിയേറ്റം ആരംഭിച്ചു. ഒരു വിഭാഗം CE 375-453 കാലഘട്ടത്തിൽ യൂറോപ്പ് ആക്രമിച്ച് വൻ നാശങ്ങൾ വരുത്തി. ഈ വിഭാഗത്തിന്റെ തലവനായിരുന്നു കുപ്രസിദ്ധനായ ആറ്റില.വേറൊരു വിഭാഗം ഹൂണന്മാർ പേർഷ്യയിലൂടെ അഫ്ഗാനിസ്ഥാൻ കൈയ്യടക്കി. പിന്നീട് ഇന്ത്യയിലെത്തിയ ഇവർ [[ ഗാന്ധാരം| ഗാന്ധാരത്തിനു]] പുറമേ [[പഞ്ചാബ്]],മാൾവ, [[രാജസ്ഥാൻ]] തുടങ്ങിയ പ്രദേശങ്ങൾ പിടിച്ചടക്കിക്കൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിച്ചു. തോരമാനനാണ് ഈ സാമ്രാജ്യത്തിന്റെ ആദ്യത്തെ രാജാവ്. <ref>ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ </ref>
 
== മിഹിരകുലൻ ==
തോരമാനന്റെ മരണ ശേഷം പുത്രനായ മിഹിര കുലൻ എ.ഡി 511-ൽ ഭരണാധികാരിയായി. എനാൽ ക്രൂരതയായിരുന്നു മിഹിരകുലന്റെ മുഖമുദ്ര. [[ബുദ്ധമതം|ബുദ്ധമത]] ഭിക്ഷുക്കളേ പീഡിപ്പിക്കുകയായിരുന്നു സ്ഥിര വിനോദം. പർവ്വതങ്ങളുടെ മുകളിൽ നിന്ന് ആനകളേ തള്ളിയിട്ട് കൊല്ലുന്നത് കാണാനും മിഹിരകുലന‌് ഇഷ്ടമായിരുന്നു.
മിഹിരകുലന്റെ ക്രൂരതകളിൽ സഹി കെട്ട് മറ്റു ചെറു രാജാക്കന്മാർ ചേർന്ന് മാൾവയിലേ യശോധർമ രാജാവിന്റെ സഹായത്താൽ മിഹിരകുലനെതിരേ യുദ്ദത്തിന‌് പുറപ്പെട്ടു. യുദ്ദത്തിൽയുദ്ധത്തിൽ തോറ്റ ഇദ്ദേഹത്തെ സ്വന്തം ജ്യേഷ്ഠൻ തന്നെ സ്ഥാനഭ്രഷ്ടനാക്കിയതിനാൽ മിഹിരകുലൻ കാശ്മീരിൽ അഭയം നേടി. എന്നാൽ മിഹിരകുലൻ തനിക്ക് അഭയം നൽകിയ രാജാവിനേ വധിച്ച് അവിടുത്തെ അവകാശവും നേടിയെടുത്തു. എ.ഡി. 542-ൽ മിഹിരകുലന്റെ മരണത്തോടു കൂടി ഹൂണ സാമ്രാജ്യം ക്ഷണോന്മുഖമായി. കാലക്രമേണേ ഇവർ ഹിന്ദു മതം സ്വീകരിച്ചു. തത്ഫലമായി ഉത്തരേന്ത്യയിൽ ഒരു സങ്കര സമുദായം ഉടലെടുത്തു. പിൽക്കാലത്തെ പല രജപുത്ര ഗോത്രങ്ങളും ഈ സമുദായത്തിൽ നിന്നാണ് ഉദ്ഭവിച്ചത്.<ref>ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ </ref>
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ചരിത്രത്തിലെ ജനസമൂഹങ്ങൾ]]
"https://ml.wikipedia.org/wiki/ഹൂണന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്