"ഉപയോക്താവിന്റെ സംവാദം:Sijocalicut" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

391 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
→‎മുൻഗണന: remove irrelevant details from my comment
(2013 വിക്കിസംഗമോൽസവത്തിലേക്ക് സ്വാഗതം)
(→‎മുൻഗണന: remove irrelevant details from my comment)
 
നരകശിക്ഷ, പരിശുദ്ധാത്മാവിന്റെ ആളത്വം, യേശുവിനെ ക്രൂശിച്ചരീതിയെക്കുറിച്ചുള്ള തർക്കം മുതലായ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതാണ് എളുപ്പം എങ്കിലും പൊതുപ്രയോജനത്തെ മുൻനിർത്തി ഏറ്റവും കഠിനമായ വിഷയം തന്നെ ആദ്യം തുടങ്ങുന്നതാണ് ഉത്തമം എന്ന് കരുതുന്നതിനാലാണ് '''ത്രിയേകത്വം''' എന്ന വിഷയം ഞാൻ നിർദ്ദേശിച്ചത്. ഔദ്യോഗിക ജോലിക്കിയിലെ ഇടവേളകളിൽ മാത്രമാണ് സംവാദത്തിന് അല്പം സമയം എനിക്ക് ലഭിക്കുകയുള്ളു. അതിനാൽ ഈ ചർച്ച താങ്കൾ പ്രതീക്ഷിക്കുന്ന വേഗത്തിൽ പുരോഗമിക്കണമെന്നില്ല. അതുകൊണ്ട് സാവധാനമാണെങ്കിലും ഓരോ വിഷയങ്ങളും ചർച്ച ചെയ്ത് പൂർത്തീകരിച്ചതിന് ശേഷം മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം എന്നതാണ് എന്റെ അഭിപ്രായം, എങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം ഇതുമൂലം ഉണ്ടാവുകയുള്ളു. താങ്കൾക്ക് ഇപ്പോൾ മാത്രമേ സമയം ഉള്ളുവെങ്കിൽ എഴുതുകയുമാകാം, പക്ഷേ കൂടുതലായ രണ്ട് ചോദ്യങ്ങൾക്ക് അപ്പുറത്തേക്ക് വിഷയത്തിൽ ഇടപെടാതിരിക്കുക, കാരണം ഓരോ ചോദ്യങ്ങൾക്കും ഉപസംവാദങ്ങൾ ഉണ്ടാകുവാനും ചർച്ചചെയ്യപ്പെടുവാനും സാധ്യതയുള്ളതാണ്. ഇപ്പോൾ തന്നെ താങ്കൾ ഏഴ് ചോദ്യങ്ങളും കവർ ചെയ്തു കഴിഞ്ഞതായി കാണുന്നു. ദയവായി ആദ്യഭാഗത്തേയ്ക്ക് മടങ്ങിവരിക. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 13:40, 18 ജനുവരി 2011 (UTC)
 
:ഞാൻ ജനിച്ചു വളർന്ന വ്യക്തി തന്നെയാണ്. പക്ഷേ എന്റെ പിതാവ് പാലായിലെ കത്തോലിക്ക സഭയിലെ അംഗമായിരുന്നു. മാതാവ് ഹൈന്ദവ-ക്രിസ്തീയ പശ്ചാത്തലമുള്ളവരും. യഹോവയുടെ സാക്ഷികളിൽ ഭുരിഭാഗവും വ്യത്യസ്ത പശ്ചാത്തലമുള്ളവരാണ്. ഉദാഹരണത്തിനു കഴിഞ്ഞ വർഷം ഇന്ത്യയിൽ പുതിയതായി സാക്ഷികളായവർ ഏകദേശം 2000 വരും. ബൈബിൾ മനുഷ്യവർഗ്ഗത്തിനു നൽകുന്ന് യഥാർഥ പ്രത്യാശയാണ് സാക്ഷികളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നത്. സംവാദം നടത്തി വിജയിക്കുക എന്നത് അവരുടെ ലക്ഷ്യമല്ല. അങ്ങനെ ചെയ്താൽ അത് ശത്രുത വളർത്തുകയെ ഉള്ളു. കുടാതെ എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കുവാൻ കഴിയുകയില്ലെന്നും അവർക്കറിയാം. എന്തിന് ഏറ്റവും മഹാനായ അദ്ധ്യാപകനായ യേശു പോലും ചില പട്ടണങ്ങളിൽ പ്രസംഗിച്ചിട്ട് ആരും ശിഷ്യരാകാത്ത സന്ദർഭങ്ങളുണ്ടല്ലൊ. കുടാതെ ജീവനിലേക്ക് പോകുന്ന പാത ഇടുക്കമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ എന്ന് യേശു പറഞ്ഞത് ഓർമ്മവരുന്നു-:). യഹോവയുടെ സാക്ഷികളെപറ്റി തെറ്റായ വിവരങ്ങൾ പകർത്തിവിടുന്നത് മിക്കപ്പോഴും ക്രൈസ്തവലോകത്തെ പുരോഹിതന്മാർ തന്നെയാണ്. പക്ഷേ അവർ മോശക്കാരൊന്നുമല്ല. യഥാർഥ സ്നേഹവും ക്രിസ്തീയ ഐക്യവും രുചിച്ചറിഞ്ഞിട്ടുള്ളവരാണവർ. തങ്ങളുടെ സംഘടനയിൽ ആളെ ചേർക്കുക എന്നതല്ല അവരുടെ ലക്ഷ്യം. മറിച്ച് ബൈബിളിന്റെ സത്യം ആളുകളെ ബോധ്യപെടുത്താൻ അവരെ പ്രേരിപ്പിക്കുന്നത് ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹമാണ്. അതാണ് അവരെ ശമ്പളം പറ്റാതെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. "രാജ്യത്തിന്റെ ഈ സുവിഷേശം ഒരു സാക്ഷ്യത്തിനായി ഭുലോകത്തിലെങ്ങും പ്രസംഗിക്കപെടും;അപ്പോൾ അവസാനം വരും" എന്ന വചനത്തിന്റെ പാരമ്യം ഉടൻ സംഭവിക്കുമെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. ആ ലിങ്കിലെ ഒരോന്നും നോക്കട്ടെ. അതിലെ ഒരോ ചോദ്യവും ഒന്നൊന്നായി വരും ദിവസങ്ങളിൽ പരിചിന്തിക്കാം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഞാൻ നൽകിയതിനു ശേഷമാവാം മറ്റ് ചർച്ചകൾ. കാരണം ഗവേഷണം നടത്തി ഉത്തരങ്ങൾ കണ്ടെത്തുന്നത് സാക്ഷികൾക്ക് പൊതുവെ താല്പര്യമുള്ള കാര്യമാണ്. അങ്ങനെയാകുമ്പോൾ എനിക്ക് കുറച്ചുകുടെ കാര്യങ്ങൾ മനസ്സിലാക്കാനും കഴിയും. സാവധാനത്തിൽ പോകാൻ തന്നെയാണ് താല്പര്യം. എനിക്ക് വിക്കിപിഡിയ മാത്രമല്ലല്ലൊ ജീവിതം. -:) --[[User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 15:45, 18 ജനുവരി 2011 (UTC)
 
=='''യഹോവയുടെസാക്ഷികളുടെ ഉപദേശത്തെക്കുറിച്ചുള്ള സംവാദം'''==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1955083" എന്ന താളിൽനിന്ന് ശേഖരിച്ചത്