"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
പുലകേശിയുടെ സദസിലെ ജൈന കവിയായിരുന്ന രവികീർത്തിയുടെ [[ഐഹോളെ]] ലിഖിതങ്ങളിൽ നിന്നും ഈ രാജാവിന്റെ ഭരണകാലത്തെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്.തന്റെ ഇളയച്ഛനായ [[മംഗളേശ]]യെ യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് പുലികേശിക്ക് രാജ്യാധികാരം ലഭിച്ചത്.
 
രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു<ref name=ncert6-11/>.
 
[[File:Pulikesin II, the Chalukhaya, receives envoys from Persia,.jpg|thumb|300px|പുലകേശി II,പേർഷ്യയിലെ സ്ഥാനപതിയെ സ്വാഗതം ചെയ്യുന്നു. രേഖാചിത്രം അജന്താ ഗുഹാചിത്രത്തെ ആസ്പദമാക്കി. ]]
[[കാഞ്ചി|കാഞ്ചിയിലെ]] സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ [[പല്ലവർ|പല്ലവരാജാവായ]] [[മഹേന്ദ്രവർമ്മൻ|മഹേന്ദ്രവർമ്മനെ]] ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്<ref name=ncert6-11/>. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവർമ്മന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോൽ‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവർമ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവർമ്മൻ ക്രി.വ. 630-ൽ അന്തരിച്ചു.
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്