"പുലകേശി രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
== ജീവചരിത്രം ==
[[Image:Chalukya territories lg.png|thumb|left|പുലകേശി II ന്റെ ഭരണകാലത്ത് ചാലൂക്യ സാമ്രാജ്യം c. 640 CE.]]
പുലകേശിയുടെ സദസിലെ ജൈന കവിയായിരുന്ന രവികീർത്തിയുടെ [[ഐഹോളെ]] ലിഖിതങ്ങളിൽ നിന്നും ഈ രാജാവിന്റെ ഭരണകാലത്തെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്.തന്റെ ഇളയച്ഛനായ [[മംഗളേശ]]യെ യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് പുലികേശിക്ക് രാജ്യാധികാരം ലഭിച്ചത്.
 
 
പുലകേശിയുടെ സദസിലെ കവിയായിരുന്ന രവികീർത്തിയുടെ പ്രശസ്തിരചനകൾ പുലികേശി രണ്ടാമന്റെ നാല്‌ പൂർവ്വപരമ്പരകളെ വിശദീകരിക്കുന്നു. തന്റെ അമ്മാവനിൽ നിന്നാണ്‌ പുലികേശിക്ക് രാജ്യാധികാരം ലഭിച്ചത്. രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു<ref name=ncert6-11/>.
[[File:Pulikesin II, the Chalukhaya, receives envoys from Persia,.jpg|thumb|300px|പുലകേശി II,പേർഷ്യയിലെ സ്ഥാനപതിയെ സ്വാഗതം ചെയ്യുന്നു. രേഖാചിത്രം അജന്താ ഗുഹാചിത്രത്തെ ആസ്പദമാക്കി. ]]
[[കാഞ്ചി|കാഞ്ചിയിലെ]] സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ [[പല്ലവർ|പല്ലവരാജാവായ]] [[മഹേന്ദ്രവർമ്മൻ|മഹേന്ദ്രവർമ്മനെ]] ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്<ref name=ncert6-11/>. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവർമ്മന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോൽ‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവർമ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവർമ്മൻ ക്രി.വ. 630-ൽ അന്തരിച്ചു.
"https://ml.wikipedia.org/wiki/പുലകേശി_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്