"ജ്യാമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rijeeshcheleri (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
വരി 7:
 
== ചരിത്രം ==
[[കൃഷി]], കെട്ടിടങ്ങളുടെ നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ ശാസ്ത്രശാഖ രൂപം പ്രാപിക്കുകയും വികസിക്കുകയും ചെയ്തു. പ്രാചീന [[ശിലായുഗം|ശിലായുഗകാലം]] മുതൽ മനുഷ്യർ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭാരതത്തിലും ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചിരുന്നതായി സിന്ധുനദീതടസംസ്കാര കാലത്ത് നിർമ്മിച്ചിരുന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും അവശിഷ്ടങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
യാഗാനുഷ്ഠാനങ്ങൾക്കായി വേദി ഒരുക്കേണ്ടിയിരുന്നതിനാൽ ക്ഷേത്രഗണിതത്തിനു വേദകാലത്ത്‌ തന്നെ പ്രോത്സാഹനം ലഭിച്ചിരുന്നു. <ref> ഇന്ത്യാ ചരിത്രം , വോള്യം I പേജ് 53 </ref>
 
=== പുരാതന ഗ്രീസിൽ ===
ബി.സി ആറാം നൂറ്റാണ്ടിനോടടുത്ത് ജീവിച്ചിരുന്ന [[ഥേൽസ്]] ആണ് ആദ്യകാലത്തെ പ്രധാന ക്ഷേത്രഗണിതശാസ്ത്രജ്ഞനായി കരുതുന്നത്.ലളിതവും പ്രധാനപ്പെട്ടതുമായ സിദ്ധാന്തങ്ങൾ തെളിവുസഹിതം ഇദ്ദേഹം ആവിഷ്ക്കരിച്ചു.[[അർദ്ധവൃത്തം|അർദ്ധവൃത്തത്തിൽ]] വരയ്ക്കുന്ന [[കോൺ]] [[മട്ടകോൺ|മട്ടകോണായിരിയ്ക്കും]] എന്ന് ഇദ്ദേഹം തെളിയിച്ചു.ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രധാനിയായിരുന്ന [[പൈതഗോറസ്|പൈത്തഗോറസ്]] [[ത്രികോണം|ത്രികോണങ്ങള്]]‍,[[വൃത്തം|വൃത്തങ്ങള്]]‍,[[ഔപാതം|അനുപാതം]] എന്നിവയെയെല്ലാം പറ്റി പുതിയസിദ്ധാന്തങ്ങൾ രൂപപ്പെടുത്തി.ഇദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്ന [[പൈതഗോറസ് സിദ്ധാന്തം|പൈത്തഗോറസ് സിദ്ധാന്തം]] ആണ് പ്രധാനസംഭാവന.ഒരു [[മട്ടത്രികോണം|മട്ടത്രികോണത്തിന്റെ]] വശങ്ങളേയും കോണുകളെയും സംബന്ധിയ്ക്കുന്ന ബന്ധങ്ങളാണ് ഇതിലൂടെ വ്യക്തമാക്കിയത്.ബി.സി 300നോടടുത്ത് ജീവിച്ചിരുന്ന [[യൂക്ലിഡ്]] ആണ് ഈ ശാഖയിലെ മറ്റൊരു പ്രശസ്തൻ.അനുമാനരീതി ആരംഭിച്ചത് ഇദ്ദേഹമാണ്.ഇക്കാലത്തും ഇദ്ദേഹത്തിന്റെ സംഭാവനയായ ''എലമെന്റ്സ്'ഇനുള്ള പ്രാധാന്യം അവഗണിയ്ക്കാനാവാത്തതാണ്. ഉത്തരത്തിലെത്തിച്ചേരുക എന്നതിലുപരിയായി എപ്രകാരം ചെയ്യുന്നു അതായത് വഴികൾക്കാണ് ഇദ്ദേഹം പ്രാധാന്യം നൽകിയത്.ജ്യാമിതീയ നിർമ്മിതിയും അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്.
"https://ml.wikipedia.org/wiki/ജ്യാമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്