"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==ചരിത്രം==
ക്രിസ്തുമതത്തിന്റെ ആദിമനൂറ്റാണ്ടുകളിൽ കുമ്പസാരം, വിരളമായും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രവും നിർവഹിക്കപ്പെടുന്ന ഒരനുഷ്ഠാനമായിരുന്നു. മതത്യാഗം അഥവാ വിഗ്രഹാരാധന, കൊലപാതകം, വ്യഭിചാരം എന്നിങ്ങനെ ഗുരുതരമായ മൂന്നിനം പാപങ്ങൾക്കു ആവശ്യമുള്ള ഒരു പരിഹാരക്രിയയായിരുന്നു അപ്പോൾ അത്. മറ്റു പാപങ്ങളുടെ പൊറുതിയ്ക്ക് പരസ്പരമുള്ള ഒരുമപ്പെടലും, പ്രാർത്ഥനയും, സ്വകാര്യപ്രായശ്ചിത്തവും, സൽപ്രവൃത്തികളും മതിയായിരുന്നു. എന്നാൽ മേല്പറഞ്ഞ മൂന്നിനം പാപങ്ങൾ ചെയ്ത് സമൂഹത്തിന് ദുർമാതൃകയായവർ, മെത്രാന്റെ മുന്നിൽ കുറ്റം ഏറ്റുപറയാൻ ബാദ്ധ്യസ്ഥരായിരുന്നു. തുടർന്ന്, 'അനുതാപി'-യുടെ മുദ്ര നൽകി മാറ്റിനിർത്തപ്പെടുന്ന ഇവർ, പാപപ്പൊറുതി ലഭിക്കും വരെ പരസ്യമായ പ്രായശ്ചിത്തപ്രവർത്തികളിൽ മുഴുകിയും ദിവ്യകാരുണ്യം നിഷേധിക്കപ്പെട്ടും കഴിഞ്ഞു. പാപമോചനം, ആണ്ടിലൊരിക്കൽ മാത്രം, പെസഹാവ്യാഴാഴ്ച ദിവസം നൽകപ്പെട്ടു. സാധാരണഗതിയിൽ, ജീവിതത്തിൽ ഒരിക്കൽ മാത്രം അനുവദിക്കപ്പെടുന്ന അനുഷ്ഠാനമായിരുന്നു ഈവിധമുള്ള കുമ്പസാരം. അതിനു ശേഷം വീണ്ടും പാപത്തിൽ വീഴുന്നവരുടെ പശ്ചാത്താപത്തിന്റെ ആത്മാർത്ഥതയില്ലാത്തതായി വിലയിരുത്തപ്പെട്ടു.
 
== കത്തോലിക്കാസഭയിൽ ==
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്