"ചുവപ്പുകുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==സവിശേഷതകള്‍==
ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ ഭാരം സൂര്യന്റെ ഭാരത്തിന്റെ 40% ല്‍ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊര്‍ജോല്പാദനം പ്രോട്ടോണ്‍-പ്രോട്ടോണ്‍ നിര പ്രവത്തനത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ പ്രകാശം വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ ഊര്‍ജം കേന്ദ്രത്തില്‍ നിന്ന് ഉപരിതലത്തില്‍ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരീക സാന്ദ്രത താപനിലയെ അപേക്ഷിച്ച് കൂടുതലായിരിക്കും. അത്കൊണ്ട്തന്നെ വികിരണം വഴിയുള്ള ഊര്‍ജത്തിന്റെ വ്യാപനം ദുഷ്കരമാണ്.
ചുവന്ന കിള്ളന്‍ നക്ഷത്രങ്ങളില്‍ അണുസംയോജനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന ഹീലിയം കേന്ദ്രഭാഗത്ത് അടിയുന്നത് താരതമ്യേന പതുക്കെയായിരിക്കും, അത്കൊണ്ട് തന്നെ ഇത്തരം നക്ഷത്രങ്ങള്‍ക്ക് അവയുടെ ഹൈഡ്രജന്‍ കൂടുതല്‍ കാലം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നു. ഈ കാരണത്താല്‍ ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ ആയുസ് വളരെ നീണ്ടതാണ്. അവയുടെ പിണ്ടത്തിനനുസരിച്ച് 1000 കോടി മുതല്‍ 100,000 കോടി വര്‍ഷം വരെയാകാം അവയുടെ ആയുര്‍ദൈര്‍ഘ്യം. ഭാരം കുറയുന്നതിനനുസരിച്ച് ആയുസ് കൂടുതലായിരിക്കും.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ചുവപ്പുകുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്