"ദയാ ബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
== ജീവിതരേഖ ==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] മീനച്ചിൽ താലൂക്കിലെ [[പാലാ|പാലായ്ക്കു]] സമീപമുള്ള [[പൂവരണി|പൂവരണിയിൽ]]<ref name="doc">[http://www.thehindu.com/todays-paper/tp-features/tp-fridayreview/article913686.ece Face of compassion]</ref> പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളിൽ മൂത്തവളായി ജനിച്ചു. [[കന്യാസ്ത്രീ]] ആവാനായിരുന്നു അവരുടെ ആഗ്രഹം<ref>[http://www.humanistassociation.org/policies-of-church-contrary-to-christ/ Policies of Church contrary to Christ]</ref>. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മർദ്ദം ചെലുത്തുന്നതുമായ പ്രവർത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. നർമദ ബച്ചാവോ ആന്ദോളനുമായും ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
=== വിദ്യാഭ്യാസം ===
കൊച്ചുകൊട്ടാരംപ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തിൽ ബിരുദം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ചു. എം.എസ്‌.ഡബ്ല്യു പ്രൊജക്‌ടിന്റെ ഭാഗമായ ഫീൽഡ് വർക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തി. പിന്നീട് അവിടം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തു. <ref> [http://infochangeindia.org/index2.php?option=com_content&do_pdf=1&id=6546 Dayabai, Lady of Fire എന്ന തലക്കെട്ടിലെ ഇംഗ്ലീഷ് ലേഖനം . (ശേഖരിച്ചത് 2011 ഫെബ്രുവരി 8)] </ref>
 
=== ആദ്യകാല പോരാട്ടങ്ങൾ ===
പതിനൊന്നാം ക്ലാസ്സ്‌ കഴിഞ്ഞതോടെ പഠനം നിർത്തിയ മേഴ്സി, കന്യാസ്ത്രീയാകാൻ തീരുമാനിച്ചു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.
"https://ml.wikipedia.org/wiki/ദയാ_ബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്