"മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആൻഡ്രോയ്ഡ്: വിക്കിവത്കരണം
വരി 17:
===ആൻഡ്രോയ്ഡ്===
{{പ്രലേ|ആൻഡ്രോയ്ഡ്}}
സ്മാർട്ട് ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയ്ഡ് . [[ഗൂഗിൾ]] നേതൃത്വം നൽകുന്ന [[ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്]] എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത് . ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005 -ൽ ഏറ്റെടുത്തു . തുടർന്ന് 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ അപ്പാച്ചെ ലൈസൻസിൽ പുറത്തിറക്കിയിരിക്കുന്ന ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് (AOSP) രൂപീകരിച്ചിട്ടുണ്ട് .
 
പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ഡാൽവിക്ക് വിർച്വൽ മെഷീനും, ജാവ കോഡ് റൺ ചെയ്യുന്നതിനായി ജസ്റ്റ് ഇൻ ടൈം കമ്പൈലറും ഉപയോഗിക്കുന്നു . ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ആപ്ലിക്കേഷനുകൾ പ്രധാനമായും കസ്റ്റമൈസ്ഡ് ജാവയിലാണ് എഴുതിയിരിക്കുന്നത് . ഇത്തരത്തിലുള്ള രണ്ടര ലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. ആപ്ലിക്കേഷനുകൾ [[ഗൂഗിൾ പ്ലേ]] എന്ന
"https://ml.wikipedia.org/wiki/മൊബൈൽ_ഓപ്പറേറ്റിംഗ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്