"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
കണക്കാക്കുന്നു.
 
ജൈമിനീയസൂത്രങ്ങളുടെ (കർമകാണ്ഡം) വ്യാഖ്യാതാവായിരുന്നു കുമാരിലഭട്ട . വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടയും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി.പ്രശസ്ത മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിന് കുമാരിലഭട്ടൻ രചിച്ച വ്യാഖ്യാനത്തിലെ ഒരു ഭാഗം ടുപ്ടീകഎന്ന പേരിൽ പ്രസിദ്ധമാണ് <ref>Tuptika ("Full Exposition"commentary on Shabara's Commentary on Jaimini's Mimamsa Sutras, Bks. 4-9)</ref>
 
ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു .
"https://ml.wikipedia.org/wiki/കുമാരില_ഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്