"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ അദ്ധ്യാപകപ്രസ്ഥാനം
വരി 53:
 
1931-ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ആക്റ്റിങ്ങ് പ്രസിഡന്റായിരുന്ന സരോജനി ദേവിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അവരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയയാക്കി. ഇതിൽ പ്രതിഷേധിക്കാൻ പി.എമ്മിന്റെ നേതൃത്വത്തിൽ കണ്ണൂർ വിളക്കുംതറ മൈതാനിയിൽ വമ്പിച്ചൊരു പ്രതിഷേധ യോഗം ചേർന്നു. പോലീസുകാർ ജാഥയ്ക്കുനേരെ ചാടിവീണു ലാത്തിച്ചാർജ്ജ് ചെയ്ത് ആളുകളെ പിരിച്ചുവിട്ടു. 144 ലംഘിച്ചുവെന്നതിനു പുറമേ വേറെ വകുപ്പുകൾ കൂടി ചേർത്ത് രണ്ടര വർഷക്കാലത്തേയ്ക്ക് പി.എമ്മിനെ ഇതിനാൽ ശിക്ഷിച്ചു. കണ്ണുർ, മധുര, കടലൂർ ജയിലുകളിൽ മുഴുവൻ ശിക്ഷാകാലവും അദ്ദേഹം കഴിച്ചുകൂട്ടി. 1934-ൽ ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
 
== അദ്ധ്യാപകപ്രസ്ഥാനം ==
ഇന്നത്തെ കണ്ണൂർ ജില്ലയിലായിരുന്നു ആദ്യത്തെ അദ്ധ്യാപകസംഘടന രൂപീകൃതമായത്. മലബാറിന്റെ മറ്റു ഭാഗങ്ങളിലും പ്രാദേശികമായും താലൂക്കടിസ്ഥാനത്തിലും സംഘടനകൾ രൂപം കൊള്ളുവാൻ തുടങ്ങി. ചിറക്കൽ, കുറുമ്പ്രനാട്, കോട്ടയം താലൂക്കുകളിലെ സംഘടനകളെ യോജിപ്പിച്ചുകൊണ്ട് 1934-ൽ ഒരേകീകൃത അയിഡഡ് സ്കൂൾ അദ്ധ്യാാപകയൂനിയൻ നിലവിൽ വന്നു. പി.എം പ്രസിഡന്റും, പി.ആർ നമ്പ്യാർ സിക്രട്ടറിയും, ടി.സി നാരായണൻ നമ്പ്യാർ, കെ.വി. കൃഷ്ണൻ എന്നിവർ ജോയന്റ് സിക്രട്ടറിയുമായുള്ള കമ്മറ്റിയാണ് ആദ്യമായി രൂപീകൃതമായത്. 1935-ൽ തലശ്ശേരിയിൽ വച്ച് കെ.വി. രാമൻ മേനോന്റെ അദ്ധ്യക്ഷതയിൽ ഒന്നാം വാർഷിക സമ്മേളനം നടന്നു. 1936-ൽ വടകര വച്ച് നടന്ന രണ്ടാം വാർഷികസമ്മേളനത്തിൽ പി.എം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പി.എസ്സ് വാരിയർ വൈസ് പ്രസിഡന്റും, പി.ആർ. നമ്പ്യാർ ജനറൽ സിക്രട്ടറിയും, ശി.സി. നാരായണൻ നമ്പ്യാർ, കെവി കൃഷ്ണൻ എന്നിവർ ജോയിന്റ് സിക്രട്ടറിമാരുമായിരുന്നു. പ്രസ്തുത യൂനിയൻ മലബാർ എയിഡഡ് സ്കൂൾ അദ്ധ്യാപക യൂണിയന്റെ (കേ.എ.പിടി.) ഭരണഘടന അംഗീകരിച്ചു. 1939 അഗസ്റ്റിൽ സംഘടനയ്ക്ക് ഗവർമെന്റ് അംഗീകാരം നൽകി.
 
മുൻകൂർ നോട്ടീസ് നൽകാതെ അദ്ധ്യാപകരെ പിരിച്ച് വിടുന്നതിനെതിരേ 1939 സപ്റ്റംബർ 25-ന് എയിഡഡ് സ്കൂൾ അദ്ധ്യാപകയൂനിയൻ ഒരു ദിവസത്തെ ഹർത്താൽ അനുഷ്ഠിച്ചു. ഇന്ത്യയിലെ തന്നെ അദ്ധ്യാപകപ്രസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. അതേ വർഷം ഫിബ്രവരിയിൽ ഗവർമെന്റ് ഒരുത്തരവു മുഖേന 'ഗുരുജനസമാജങ്ങൾ' രൂപീകരിക്കുവാൻ ആവശ്യപ്പെട്ടു. സഞ്ജയന്റെ ഭാഷയിൽ 'ശനിയൻ സഭ' എന്ന പേരിലാണ് ഗുരുജനസമാജം അറിയപ്പെട്ടത്. ഡപ്യൂട്ടി ഇൻസ്പെകടർരുടെ (എ.ഇ.ഒ‌) പരിധിയിൽ വരുന്ന സ്കൂളുകളിലെ അദ്ധ്യാപകരും, മാനേജർമാരു, മാസംതോറും ഒരു ശനിയാഴ്ച യോഗം ചേരണമെന്നാണ് നിർദ്ദേശം. ഇതിനെതിരേ അദ്ധ്യാപകയൂണിയൻ സമരം തുടങ്ങി. സമരത്തിൽ പങ്കെടുത്തതിനു അനേകം അദ്ധ്യാപകർമാർ അറസ്റ്റ് ചെയ്യപ്പെട്ടു. പല അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റുകൾ സസ്പെന്റ് ചെയ്യപ്പെടുകയും ചെയ്തു. പി.എം താൻ പ്രവർത്തിയെടുത്തിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സൂൾ ഗെയിറ്റിൽ മലർന്ന് കിടന്ന് പിക്കറ്റിങ്ങ് ആരംഭിച്ചു. ഉടൻ അദ്ദേഹം അറസ് ചെയ്യപ്പെട്ടു. കോടതി അദ്ദേഹത്തെ അഞ്ച് മാസത്തേക്ക് ശിക്ഷിച്ചു. കേളപ്പജി, വി.ആർ. നായനാർ എന്നിവർ ഇടപെട്ട് ഗവർമെന്റുമായി സംഭാഷണം നടത്തിയതിന്റെ ഫലമായി സമരം അവസാനിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കുകയും സർട്ടിഫിക്കറ്റ് തിരിച്ച് നൽകുകയും ചെയ്തു. എന്നാൽ ടി. പ്രകാശത്തിന്റെ കീഴിൽ ഒരു ജനകീയ ഗവർമെന്റ് വന്നതിനു ശേഷമേ പി.എം. പി.ആർ. ടി. സി. എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ തിരിച്ച് കിട്ടിയുള്ളൂ. (1946-ൽ). അതിനാൽ പി.എം.-ന്റെ അദ്ധ്യാപകവൃത്തി ഈ സമരത്തോടെ അവസാനിച്ചു.
 
സമരക്കാലത്ത് പിൻവലിച്ചിരുന്ന യൂനിയന്റെ അംഗീകാരം തിരിച്ച് കിട്ടിയിരുന്നില്ല. ഓരോ താലൂക്ക് യൂനിയറ്റും പ്രത്യേകം പ്രത്യേകം അംഗീകാരം നൽകുകയെന്ന നയമാണ് ഗവർമെന്റ് സ്വീകരിച്ചത്. 1942-ൽ പാനൂരിൽ വച്ച് ചേർത്ത സമ്മേളനം അദ്ധ്യാപക യൂണിയന്റെ മലബാർ ടീച്ചേർസ് ഗിൽഡുമായി സംയോജിപ്പിക്കാൻ തീരുമാനിച്ചു. താലൂക്ക് യൂനിയനുകളെ സംയോജിപ്പിക്കാൻ ഒരു സ്റ്റാന്റിങ്ങ് കമ്മിന്റി രൂപീകരിച്ചു. ദേശീയ വാദികളായ അദ്ധ്യാപകർ സ്റ്റാന്റിങ്ങ് കമ്മറ്റിയുമായി യോജിക്കുവാൻ സന്നദ്ധരായില്ല. അതിന്റെ ഫലമായി സ്റ്റാന്റിങ്ങ് കമ്മിറ്റി പിരിച്ച് വിടേണ്ടി വന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരമുമായി ബന്ധപ്പെട്ട് പി.എം. വീണ്ടും ജയിലിലായി. രണ്ട് വർഷം കഴിഞ്ഞ് 1944 അവസാനം മാത്രമാണ് അദ്ദേഹം ജയിൽമോചിതനായത്. ഇക്കാരണത്താൽ അദ്ധ്യാപക യൂനിയന്റെ പ്രവർത്തനങ്ങളിൽ നിന്ന് അദേഹം അകന്നു. ജയിൽ മോചിതനായ പി.എം. കോഴിക്കോട് നടന്ന സമ്മേളനത്തിൽ പങ്കെടുക്കുകയും അതിനുഏഴം ജില്ലാ യൂനിയൻ പുനഃസംഘടിപ്പിക്കുകയും ചെയ്തു. പി.എം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1947-ൽ അദ്ദേഹം അദ്ധ്യാപകപ്രസ്ഥാനപ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറി.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്