"വേദ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
==രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥ==
രാജവാഴ്ചയിൽ അധിഷ്ഠിതമായിരുന്നു രാജ്യഭരണം . മക്കത്തായമുറയ്ക്കായിരുന്നു ഭരണാവകാശം കൈമാറിയത് എങ്കിലും തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരെ കുറിച്ച് പരാമർശം കാണാം.പൊതു ജന പ്രാധിനിത്യമുള്ള ഗോത്രസമിതികൾ രാജ്യാധികാരത്തെ നിയന്ത്രിച്ചിരുന്നു.ജനങ്ങളിൽ നിന്നുള്ള നികുതിയും ശത്രുരാജ്യങ്ങളിൽ നിന്ന് പിടിച്ചെടുത്ത സമ്പത്തും വരുമാന മാർഗ്ഗങ്ങളായിരുന്നു.സമ്പദ് വ്യവസ്ഥ കൃഷിയിൽ അധിഷ്ഠിതമായിരുന്നു.അജപാലജീവിതം നയിക്കുന്നവരായിരുന്നു മിക്ക ജനങ്ങളും.ഗോതമ്പും യവവും പ്രധാനമായി കൃഷി ചെയ്തു.നിലം ഉഴാൻ കുതിരകളേയും കാളകളെയും ഉപയോഗിച്ചു. നഗര നിർമ്മാണം പ്രധാനമായിരുന്നില്ല. നെയ്ത്,ചിത്രത്തുന്നൽ ,കൊത്തുപണി ,വാസ്തുവിദ്യ എന്നിവ പ്രചാരത്തിലുണ്ടായിരുന്നു. കച്ചവടവും അഭിവൃദ്ധി നേടി. പശുവിന്റെ വിലയായിരുന്നു ക്രയ വിക്രയങ്ങളുടെ ആധാരം. പശുക്കളുടെ മോഷണം യുദ്ധങ്ങൾക്ക് കാരണമായി. യുദ്ധത്തിനും "ഗാവിഷ്ടി" എന്ന് പേരുണ്ടായിരുന്നു. <ref name="Sreedharamenon"/>
 
 
==മതം==
അക്കാലത്ത് പ്രകൃതി ശക്തികൾക്ക് പവിത്രത നൽകി ആരാധന നടന്നിരുന്നു.അഗ്നി,പ്രിഥ്വി,ഇന്ദ്രൻ,രുദ്രൻ,വായു,വരുണൻ,ഉഷസ്സ്,അശ്വിനീ ദേവകൾ എന്നീ ദേവതകളെ ആരാധിച്ചിരുന്നു.മന്ത്രോച്ചാരണങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരുന്നു.മൃഗബലി വ്യാപകമായിരുന്നില്ല.ഋഗ്വേദത്തിൽ
പ്രപഞ്ച ശക്തികളെ മുഴുവൻ നിയന്ത്രിക്കുന്നത് ഒരു പരാശക്തി ആണ് എന്ന പരാമർശം കാണാം. ഇത് ഏകദൈവാരാധനയെ സൂചിപ്പിക്കുന്നു.
<ref name="Sreedharamenon"/>
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വേദ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്