"വേദ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ [[വേദങ്ങൾ]] രചിക്കപ്പെട്ട കാലമാണ് [[ഇന്ത്യാ ചരിത്രം|ഇന്ത്യാ ചരിത്രത്തിൽ]] '''വേദ കാലഘട്ടം''' (അല്ലെങ്കിൽ '''വേദയുഗം''') എന്ന് അറിയപ്പെടുന്നത്. പണ്ഡിതമതവും സാഹിത്യപരമായ തെളിവുകളും അനുസരിച്ച് വേദ കാലഘട്ടം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിനും ഒന്നാം സഹസ്രാബ്ദത്തിനും ഇടയ്ക്, ക്രി.മു. 6-ആം നൂറ്റാണ്ടുവരെ തുടരുന്ന കാലത്താണ്.
 
[[പ്രമാണം:Map of Vedic India.png|thumb|300px|left |ആദ്യകാല ഇരുമ്പുയുഗ വേദ ഇന്ത്യയുടെ ഭൂപടം, വിറ്റ്സൽ (1989). ഗോത്രങ്ങൾക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു, ആദ്യകാല വേദ രചനകളിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്തോ-ആര്യൻ ഇതര ഗോത്രങ്ങൾക്ക് ഊതനിറം നൽകിയിരിക്കുന്നു, വേദ [[ശാഖ|ശാഖകൾക്ക്]]പച്ച നിറം നൽകിയിരിക്കുന്നു. നദികൾക്ക് നീല നിറം നൽകിയിരിക്കുന്നു. [[ഥാർ മരുഭൂമി|ഥാർ മരുഭൂമിയ്ക്ക്]] ഓറഞ്ച് നിറം നൽകിയിരിക്കുന്നു.]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Line 31 ⟶ 9:
==വേദസാഹിത്യം==
വേദങ്ങൾ,ബ്രാഹ്മണങ്ങൾ,ഉപനിഷത്തുക്കൾ,സൂത്രങ്ങൾ എന്നിവയാണു പ്രധാന വേദ സാഹിത്യകൃതികൾ. [ഋഗ്വേദം|ഋക്]],[[യജുർ‌വേദം|യജുർ]],[[സാമവേദം|സാമം]],[[അഥർവവേദം|അഥർവം]] എന്നിങ്ങനെ നാല് വേദങ്ങളുണ്ട്. 1017 സൂക്തങ്ങളടങ്ങിയ അമൂല്യകൃതിയായ [[ഋഗ്വേദം|ഋഗ്വേദത്തിൽ ]]നിന്നും ആര്യന്മാരുടെ ആദ്യകാലത്തെക്കുറിച്ച് മനസ്സിലാക്കാം. BCE 800-600 കാലത്താണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്.ഓരോ വേദത്തോടും അനുബന്ധിച്ച് എഴുതപ്പെട്ടവയാണിവ. [[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] അന്തസ്സത്ത ഉൾക്കൊള്ളുന്ന വേദാന്ത കൃതികളാണ്[[ഉപനിഷത്തുകൾ]].108 [[ഉപനിഷത്തുകൾ]] ഉണ്ട് എന്നാണു സങ്കല്പം.എങ്കിലും പ്രധാനമായി 14 ഉപനിഷത്തുക്കളാണുള്ളത്.<ref> ഇന്ത്യാ ചരിത്രം വോള്യം I-വേദസാഹിത്യം , എ.ശ്രീധരമേനോൻ ,Page 46 </ref>
 
==വേദകാലസംസ്കാരം==
ഋഗ്വേദകാലം ഭാരതീയ സംസ്കാരത്തിന്റെ ആരംഭത്തെയല്ല ,അതിന്റെ പരകോടിയെയാണു പ്രതിനിധാനം ചെയ്യുന്നത്.ഋഗ്വേദസംസ്കാരത്തിന്റെ കേന്ദ്രസ്ഥാനം [[യമുന]] ,[[സത്‌ലുജ് നദി|സത് ലജ്]] നദികളുടെ ഇടയിലായിരുന്നു. ഋഗ്വേദകാലത്ത് ആര്യന്മാർ ഗംഗാതടത്തിൽ പ്രവേശിച്ചിരുന്നില്ല എന്ന് കരുതപ്പെടുന്നു. വേദകാലത്ത്‌ ആര്യസമുദായം പതിനൊന്നു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.അവർ പരസ്പരം കലഹിച്ചിരുന്നു എങ്കിലും ദ്രാവിഡർക്ക് എതിരേ അവർ ഒരുമിച്ചിരുന്നു.
 
[[പ്രമാണം:Map of Vedic India.png|thumb|300px|left |ആദ്യകാല ഇരുമ്പുയുഗ വേദ ഇന്ത്യയുടെ ഭൂപടം, വിറ്റ്സൽ (1989). ഗോത്രങ്ങൾക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു, ആദ്യകാല വേദ രചനകളിൽ പ്രതിപാദിച്ചിരിക്കുന്ന ഇന്തോ-ആര്യൻ ഇതര ഗോത്രങ്ങൾക്ക് ഊതനിറം നൽകിയിരിക്കുന്നു, വേദ [[ശാഖ|ശാഖകൾക്ക്]]പച്ച നിറം നൽകിയിരിക്കുന്നു. നദികൾക്ക് നീല നിറം നൽകിയിരിക്കുന്നു. [[ഥാർ മരുഭൂമി|ഥാർ മരുഭൂമിയ്ക്ക്]] ഓറഞ്ച് നിറം നൽകിയിരിക്കുന്നു.]]
 
 
"https://ml.wikipedia.org/wiki/വേദ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്