"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
ഒരാൾക്ക് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക സാധ്യമല്ല. മക്കളുടെ കാര്യത്തിൽപോലും തുല്യമായ സ്നേഹം പ്രായോഗികമല്ല. സ്നേഹവും വൈകാരിക ബന്ധവും മനുഷ്യനിയന്ത്രണങ്ങൾക്കതീതമായ മനസ്സിന്റെ അവസ്ഥയാണ്. അതിനാൽ 'നീതി പാലിക്കുക' എന്നതിന്റെ വിവക്ഷ പെരുമാറ്റ രീതിയാണ്. വിശുദ്ധ ഖുർആൻ പറയുന്നു: 'ഭാര്യമാർക്കിടയിൽ തുല്യനീതി പുലർത്താൻ എത്രതന്നെ ആഗ്രഹിച്ചാലും നിങ്ങൾക്ക് സാധ്യമല്ല. അതിനാൽ നിങ്ങൾ ഒരു വശത്തേക്ക് പൂർണമായി ചാഞ്ഞുകൊണ്ട് മറ്റവളെ നിസ്സഹായാവസ്ഥയിൽ വിട്ടേക്കരുത്' (4:130). പെരുമാറ്റ നീതി പുലർത്താത്തവരെ പ്രവാചകൻ(സ) കഠിനമായി താക്കീത് ചെയ്യുന്നു: 'രണ്ട് ഭാര്യമാരുള്ളയാൾ ഒരുവളിലേക്ക് കൂടുതലായി ചായുന്നുവെങ്കിൽ അന്ത്യനാളിൽ ഒരുവശം വീണോ ചരിഞ്ഞോ വലിച്ചിഴച്ചുകൊണ്ടോ ആയിരിക്കും അയാൾ ദൈവസന്നിധിയിൽ ഹാജരാവുക' (ഹാകിം, ഇബ്നു ഹിബ്ബാൻ). പ്രവാചകൻ തന്റെ ഭാര്യമാരുടെ കാര്യത്തിൽ ഇപ്രകാരം പ്രാർഥിക്കുന്നുണ്ടായിരുന്നു: അല്ലാഹുവേ, സാധ്യമാകുംവിധമുള്ള എന്റെ വിഭജനമാണിത്. നിന്റെ കഴിവിൽപെട്ടതും എനിക്ക് അസാധ്യവുമായതിന്റെ പേരിൽ എന്നെ നീ ശിക്ഷിക്കരുതേ!' (അസ്ഹാബുസ്സുനൻ)
ഇസ്ലാം മൌലികമായി അംഗീകരിച്ചത് ഏക ഭാര്യത്വമാണെന്നും അനിവാര്യമായ അവസ്ഥകളിൽ കണിശമായ നീതിപാലനം സാധ്യമാകുന്നവർക്ക് മാത്രം അനുവദിക്കപ്പെട്ട ഇളവാണ് ബഹുഭാര്യത്വമെന്നും ഉപര്യുക്ത വചനങ്ങളിൽനിന്നും മനസ്സിലാക്കാം.
 
=====ഇസ്ലാം===
ഇസ്ലാം ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ആവശ്യമെന്നു തോന്നുന്നവര്ക്ക് ചില ഉപാധികളോടെ അനുവദിക്കുക മാത്രമാണ് ചെയ്തത് എന്നതാണ് യാഥാര്ത്ഥ്യം. പരിമിത ഘട്ടങ്ങളില് കണിശമായ വ്യവസ്ഥകളോടെ ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചതിനെ ചൊല്ലി ഇത്രയേറെ കുണ്ഠിതപ്പെടുന്ന വിമര്ശകര് അറിയാതെ പോകുന്ന ഒരു സത്യം, ഖുര്ആന് ഒഴികെയുള്ള എല്ലാ പ്രബല വേദഗ്രന്ഥങ്ങളും നിരുപാധികം ബഹു ഭാര്യത്വം അനുവദിച്ചിട്ടുണ്ട് എന്നതാണ്. ഇസ്ലാമിക വേദ ഗ്രന്ഥമായ ഖുര്ആന് മാത്രമാണ് അടിസ്ഥാനപരമായി ഒരു ഭാര്യയെ മാത്രം വിവാഹം കഴിക്കുക എന്ന് നിര്ദേശിക്കുകയും കണിശമായ ചില നിശ്ചിത ഉപാധികളോടെ മാത്രം ബഹു ഭാര്യത്വത്തിനു അനുമതി നല്കുകയും ചെയ്തത് (വി ഖു: 4:3). എന്നിട്ടും ഈ വിഷയത്തില് ഇതര മതങ്ങളോടോന്നുമില്ലാത്ത ഒരു ശൌര്യം വിമര്ശകര് ഇസ്ലാമിനോട് മാത്രം പ്രകടിപ്പിക്കുന്നത് തികച്ചും വിരോധാഭാസമാണ്. ജൂത-ക്രൈസ്തവ-ഹൈന്ദവ മതങ്ങളുടെയെല്ലാം അടിസ്ഥാന വിവാഹ സങ്കല്പം ബഹുഭാര്യത്വമാണെന്ന സത്യം ഇന്ന് പലര്ക്കും അറിയില്ലെന്നതാണ് സത്യം. അറിയുന്നവര് തന്നെ, മനപ്പൂര്വ്വം മൌനം പാലിക്കുകയാണെന്ന് വേണം കരുതാന്.
 
===ഹിന്ദു കര്മ്മ ശാസ്ത്ര===
 
ഹിന്ദു കര്മ്മ ശാസ്ത്ര ഗ്രന്ഥമെന്നു വിശേഷിപ്പിക്കാവുന്ന ഹൈന്ദവ നിയമ പുസ്തകമായ ധര്മ്മശാസ്ത്രയില് ഇങ്ങനെ കാണാം. ബ്രാഹ്മണന്, വൈശ്യന്, ക്ഷത്രിയന്, ശൂദ്രന് എന്നീ നാല് ജാതിയില് പെട്ടവര്ക്ക് അവരുടെ ജാതിയുടെ ക്രമ നമ്പര് അനുസരിച്ച് ഭാര്യമാരെ സ്വീകരിക്കാവുന്നതാണ്. അഥവാ ബ്രാഹ്മണന് നാല് , വൈശ്യന് മൂന്ന്, ക്ഷത്രിയന് രണ്ട് , ശൂദ്രന് ഒന്ന് എന്നിങ്ങനെ ഭാര്യമാരാവാം എന്നര്ത്ഥം. മഹാഭാരതത്തില് ഭീഷ്മന് യുധിഷ്ഠിരനോട് ചെയ്യുന്ന പ്രഭാഷണത്തിലും വ്യത്യസ്ത ജാതിയില്പ്പെട്ടവര്ക്ക് വ്യത്യസ്ത രൂപത്തില് ബഹു ഭാര്യത്വമാവാം എന്ന് പറയുന്നു. (അനുശാസന പര്വ്വം: അദ്ധ്യായം- 48). ഇതനുസരിച്ച് പുരാതന കാലം തൊട്ട് ഹിന്ദു വിഭാഗങ്ങളില് വലിയ തോതില് ബഹു ഭാര്യത്വം നിലവിലുണ്ടായിരുന്നു എന്ന് കാണാം. ശ്രീരാമന്റെ പിതാവായ ദശരഥനു മൂന്നു ഭാര്യമാരുണ്ടായിരുന്നപ്പോള് ശ്രീ കൃഷ്ണന് 16,108 ഭാര്യമാരുണ്ടായിരുന്നതായി പുരാണങ്ങളില് കാണാം. ഹിന്ദുമതം താത്വികമായി ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നു എന്ന് കാണിക്കാന് മാത്രമാണ് ഇത് പറയുന്നത്. ടിബറ്റ്, നേപാള്, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ ഹൈന്ദവര് ഇന്നും ബഹു ഭാര്യത്വം നില നിര്ത്തുന്നവരാണ് . എന്നാല്, 1955 ല് പാസ്സാക്കപ്പെട്ട ഹിന്ദു വിവാഹ നിയമമാണ് ഇന്ത്യയില് ഹിന്ദുക്കള്ക്ക് ബഹു ഭാര്യത്വം നിയമ വിരുദ്ധമാക്കിയത്. അല്ലാതെ അത് ഒരിക്കലും ഹിന്ദു മത സങ്കല്പങ്ങള്ക്ക് വിരുദ്ധമല്ല.
 
===ജൂത, ക്രിസ്തു മതത്തിന്റെ ===
ഇനി ജൂത മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും കാര്യമെടുത്താല് പുതിയ നിയമവും പഴയ നിയമവും ഒരു പോലെ ബഹുഭാര്യത്വം അനുവദിക്കുന്നു എന്ന് കാണാം. ഒരു പുരുഷന് അവന്റെ ഇഷ്ടം പോലെ എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം ചെയ്യാം (പുറപ്പാട് പുസ്തകം 21:10).
 
===ഇസ്ലാം മൌലികമായി അംഗീകരിച്ചത് ഏക ഭാര്യത്വo===
 
നിശ്ചിത പരിധിയോ വ്യക്തമായ നിബന്ധകളോ ഇല്ലാതിരുന്ന രീതിക്ക് ഇസ്ലാം നാലു വരെ മാത്രം എന്ന പരിധി നിശ്ചയിക്കുകയും അതില് തന്നെ നീതി പുലര്ത്താന് സാധിക്കാത്തവര് ഒന്ന് മാത്രം സ്വീകരിച്ചാല് മതിയെന്ന് നിഷ്കര്ശിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുര്ആന് 4ാം അധ്യായം 3ാം സൂക്തത്തിന്റെ അടിസ്ഥാനത്തിലാണത്. അതിങ്ങനെയാണ് ‘അനാഥകളുടെ കാര്യത്തില് നിങ്ങള്ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള് ഭയപ്പെടുകയാണെങ്കില് (മറ്റു) സ്ത്രീകളില് നിന്ന് നിങ്ങള് ഇഷ്ടപ്പെടുന്ന രണേ്ടാ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല് (അവര്ക്കിടയില്) നീതിപുലര്ത്താനാവില്ലെന്ന് നിങ്ങള്ഭയപ്പെടുകയാണെങ്കില് ഒരുവളെ മാത്രം (വിവാഹം കഴിക്കുക)’. അനാഥകളുടെ കാര്യങ്ങള് വിശദീകരിക്കുന്നിടത്താണ് വിശുദ്ധ ഖുര്ആനില് ഈ സൂക്തം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത.് അനാഥകളുടെ മുതല് സൂക്ഷമതയോടെ കൈകാര്യം ചെയ്യണമെന്നും അവരില് കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള് അവര്ക്ക് തന്നെ വിട്ടുകൊടുക്കണമെന്നുമാണ് ഇസ്ലാമിന്റെ നിലപാട്. യുദ്ധത്തിലും മറ്റുമായി പിതാക്കന്മാര് നഷ്ടപ്പെട്ട മക്കളുടെ (അനാഥകളുടെ) സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്ന ഒരുപാട് ആളുകള് അക്കാലത്തുണ്ടായിരുന്നു. അവരില് ചിലര് അനാഥ പെണ്കുട്ടികള് മുതിര്ന്ന് വന്നപ്പോള് അവരുടെ സമ്പത്തില് നോട്ടമിട്ടും മാന്യമായ വിവാഹമൂല്യം നല്കാതെയും അവരെ വിവാഹം കഴിക്കാന് മുതിര്ന്നു. ഇത് ഖുര്ആന് തടഞ്ഞു. അനാഥകളെ വിവാഹം ചെയ്യുകയാണെങ്കില് അത് നീതിപൂര്വമാവണമെന്നും അതിന് ഒരുക്കമല്ലെങ്കില് അനാഥകളല്ലാത്ത മറ്റു സ്ത്രീകളിവിടയുണ്ടല്ലോ അവരെ രണ്ടോ മൂന്നോ നാലോ ആയി വിവാഹം ചെയ്യാമെന്നും എന്നാല് നിങ്ങള് അവര്ക്കിടയില് നീതി പാലിക്കണമെന്നും അതിനാവില്ലെന്ന് നിങ്ങള് ഭയപ്പെടുകയാണെങ്കില് ഒരുവളെ മാത്രം വിവാഹം കഴിക്കണമെന്നും കല്പ്പിക്കുന്ന മേല്പ്പറഞ്ഞ സൂക്തം അവതരിക്കുകയുണ്ടായി.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്