"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 129:
 
== അർഥശാസ്ത്രവും ഇന്ത്യയും ==
ഈ പ്രാമാണിക ഗ്രന്ഥത്തിന്റെ പഴയ താളിയോലപ്പകർപ്പുകൾ വളരെ വിരളമായി മാത്രമേ കണ്ടുകിട്ടാനുള്ളു എന്നതുകൊണ്ട് ഭാരതീയർ ഇതിലെ സിദ്ധാന്തങ്ങളെ നിരാകരിക്കുകയാണ് ചെയ്തത് എന്ന് ഒരു വാദമുണ്ട്. ഒരുവേള ജീവിതമണ്ഡലങ്ങളിലെല്ലാം സദാചാരമൂല്യങ്ങൾക്കു മാത്രം ഊന്നൽകൊടുക്കുന്ന ഒരുവിഭാഗം പണ്ഡിതന്മാർ ഇതിനെ നിരുപാധികം അംഗീകരിച്ചുകാണാനിടയില്ല എന്നതു ശരിയാരിക്കാമെങ്കിലും ([[അശ്വഘോഷൻ]] ബുദ്ധചരിതത്തിൽ അർഥശാസ്ത്രത്തെ നിശിതമായി വിമർശിക്കുന്നുണ്ട്), ഇതിന്റെ പദവിക്ക് സാരമായ ഊനം തട്ടിയിട്ടുണ്ടെന്നു കരുതാൻ പാടില്ല. മഹായാന ബുദ്ധമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ ലങ്കാവതാരസൂത്രം കൗടല്യനെ ഒരു ഋഷിയായി ബഹുമാനിക്കുന്നു; ചൈനീസ് സഞ്ചാരിയായ ഇ-ത്സിങ്ങിന്റെ (എ.ഡി. 6-7 നൂറ്റാണ്ടുകൾ) പ്രശംസയ്ക്കു പാത്രമായ ആര്യശൂരന്റെ ജാതകമാല എന്ന ബുദ്ധമതഗ്രന്ഥം അർഥശാസ്ത്രസിദ്ധാന്തങ്ങളോടുള്ള ആധമർണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ദിഗംബരജൈനപണ്ഡിതനായ സോമദേവൻ (എ.ഡി. 10-ാം നൂറ്റാണ്ട്) തന്റെ നീതിവാക്യാമൃതത്തിൽ കൌടല്യനെ 'നയവിത്ത്' എന്നു ശ്ളാഘിക്കുന്നു. അതുപോലെ ദണ്ഡി ദശകുമാരചരിതത്തിലും വിശാഖദത്തൻ മുദ്രാരാക്ഷസം നാടകത്തിലും കൗടല്യന്റെ രാഷ്ട്രമീമാംസാ പാണ്ഡിത്യത്തെക്കുറിച്ചു പരാമർശിക്കുന്നതു ഭക്ത്യാദരപൂർവമാണ്.
 
== വിവർത്തനങ്ങളും പഠനങ്ങളും ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്