[[ഗോവിന്ദ മൂന്നാമൻ|ഗോവിന്ദ മൂന്നാമനു]]ശേഷം [[രാഷ്ട്രകൂടർ |രാഷ്ട്രകൂട വംശത്തിലെരാഷ്ട്രകൂടവംശത്തിലെ]] ഏറ്റവും പ്രഗൽഭനായ '''അമോഘവർഷ''' അധികാരത്തിലെത്തി. ആഭ്യന്തര വിഷമതകൾ കാരണം ഇദ്ദേഹത്തിനു ഉത്തരഭാരതത്തിലേക്കു സാമ്രാജ്യ വിസ്തൃതി നടത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും [[മതം]], [[സാഹിത്യം]], [[കല]] , സാംസ്കാരികം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ അമോഘവർഷ നു കഴിഞ്ഞു. അദ്ദേഹം [[ജൈനമതം | ജൈനമതത്തിന്റെ]] പ്രചാരത്തിനുവേണ്ടി പല സേവനങ്ങളും അനുഷ്ഠിച്ചു. ജൈനമത പണ്ഡിതനായിരുന്ന ജിനസേനൻ അമോഘവർഷന്റെ ഉപദേശകനായിരുന്നു. ഇദ്ദേഹം ഹിന്ദു മതത്തെയും[[ഹിന്ദുമതം|ഹിന്ദുമതത്തെയും]] പ്രോത്സാഹിപ്പിച്ചിരുന്നു. [[മഹാലക്ഷ്മി]] ഇദ്ദേഹത്തിന്റെ പ്രിയദേവതയായിരുന്നു.
==സാഹിത്യം==
അമോഘവർഷന്റെ രണ്ടു വിശിഷ്ട കൃതികളാണ് '''കവിരാജമാർഗ്ഗം''' ,'''രത്നമാലിക''' എന്നിവ. ആദ്യത്തേത് [[കന്നഡ]] ഭാഷയിലും അടുത്തത് [[സംസ്കൃതം |സംസ്കൃത സംസ്കൃതഭാഷയിലും]] ഭാഷയിലും ആയിരുന്നു രചിച്ചത്. [[തമിഴ്]] ഗ്രന്ഥമായ '''ചൂഡാമണി നിഘണ്ടു''' അമോഘവർഷന്റെ ഭരണകാലത്ത് രചിക്കപ്പെട്ടതാണ്.