"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
വിശാഖദത്തൻ ഈ സംഭവങ്ങളിൽ എന്തൊക്കെ സാഹിത്യ സ്വാതന്ത്ര്യങ്ങൾ എടുത്തു എന്ന് അറിയില്ല, എന്നാൽ [[വൈശാലി|വൈശാലിയിൽ]] നിന്നുലഭിച്ച കളിമൺ കട്ടകളിൽ അവരെ 'മഹാദേവി ധ്രുവസ്വാമിനി' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇത് ധ്രുവദേവി രാജാവിന്റെ പട്ടമഹിഷിയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. ചന്ദ്രഗുപ്തന്റെ മകനായ [[Kumara Gupta I|കുമാരഗുപ്തൻ ഒന്നാമൻ]] നിർമ്മിച്ച ബിൽസാദ് സ്തൂപത്തിലും ഇവരെ മഹാദേവി ധ്രുവദേവി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. [[വിദിഷ|വിദിഷയിലെ]] ജില്ലാ പുരാവസ്തു മ്യൂസിയത്തിലെ ചില ജൈന രൂപങ്ങളിലെ ലിഖിതങ്ങളിലും വിദിഷയിൽ നിന്നും ലഭിച്ച ചില ചെമ്പ് നാണയങ്ങളിലും രാമഗുപ്തനെ പരാമർശിക്കുന്നു.
 
വിശാഖദത്തന്റെ നാടകത്തിൽ ധ്രുവദേവിയും ചന്ദ്രഗുപ്തനും പ്രധാന കഥാപാത്രങ്ങളാണെങ്കിലും വിധവയായ സ്വന്തം സഹോദരപത്നിയെ വിവാഹം കഴിക്കുന്നതിന് നാടകകൃത്ത് ഒരു പ്രാധാന്യവും നൽകുന്നില്ല. എന്നാൽ പിൽക്കാല ഹിന്ദു രാജാക്കന്മാർ ഇത്തരം വിവാഹത്തെ വിമർശിച്ചു. [[Amoghavarshaഅമോഘവർഷൻ |അമോഘവർഷൻ ഒന്നാമന്റെ]] സഞ്ജൻ ചെമ്പ് ലിഖിതങ്ങളിലും, [[രാഷ്ട്രകൂടർ|രാഷ്ട്രകൂട]] രാജാവായ ഗോവിന്ദൻ നാലാമന്റെ സങ്കാലി, കാംബേ തകിടുകളിലും ഈ സംഭവത്തിന്റെ വിമർശനം കാണാം.
 
[[അലഹബാദ്]] സ്തൂപത്തിലെ ലിഖിതത്തിൽ ചന്ദ്രഗുപ്തനും നാഗ രാജകുമാരിയായ കുബർനാഗയുമായി ഉള്ള വിവാഹം പരാമർശിക്കുന്നു. ചന്ദ്രഗുപ്തനെ (കന്ദ്രഗുപ്തന്) പരാമർശിക്കുന്ന [[മഥുര]]യിൽ നിന്നും ലഭിച്ച ഒരു സ്തുപത്തിന്റെ പഴക്കം ക്രി.വ. 388 എന്ന് നിർണ്ണയിച്ചിരിക്കുന്നു.<ref>Falk, Harry. (2004) "The {{IAST|Kaniṣka}} era in Gupta Records." ''Silk Road Art and Archaeology'' 10. Kamakura: The Institute of Silk Road Studies, pp. 167-176.</ref>
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്