"ആംഗ്ലോ-സാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Anglo-Saxons}}
{{PU|Anglo-Saxons}}
ഏ ഡി അഞ്ചാം നൂറ്റാണ്ടിൽ ജെർമനിയിൽ നിന്ന് ബ്രിട്ടന്റെ തെക്കും കിഴക്കും പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കി അവിടെ കുടിയേറിയ [[ജെർമാനിക് വംശജർ|ജെർമാനിക് ഗോത്ര വർഗക്കാരാണ്]] '''ആംഗ്ലോ-സാക്സൺ'''. ആറാം നൂറ്റാണ്ട് മുതൽ നോർമൻ അധിനിവേശത്തിന്റെ കാലം (1066 AD) വരെ ബ്രിട്ടനിൽ ആംഗ്ലോ സാക്സൺ ഭരണത്തിന്റെ കാലഘട്ടമായിരുന്നു. ഇവർ സംസാരിച്ചിരുന്ന ഭാഷയെയും ആംഗ്ലോ-സാക്സൺ എന്ന് പറയാറുണ്ട്. ആംഗ്ലോ-സാക്സൺ ഭാഷയെ പഴയ ഇംഗ്ലീഷ് എന്നും വിളിക്കാറുണ്ട്. നോർമൻ ഭാഷയുടെയും ആംഗ്ലോ-സാക്സന്റെയും ഒരു സങ്കരമാണ് ഇന്നത്തെ ആധുനിക ഇംഗ്ലീഷ്. നോർമൻ ഭരണകർത്താക്കൾ ബ്രിട്ടനിൽ നിന്നും ആംഗ്ലോ-സാക്സൺ ഭാഷ തുടച്ചു മാറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും ആധുനിക ഇംഗ്ലീഷിൽ ഒരുപാട് ആംഗ്ലോ-സാക്സൺ വാക്കുകൾ കടന്നു കയറി. ഇംഗ്ലീഷിൽ ഉള്ള മിക്കവാറും തെറി പ്രയോഗങ്ങൾ ആംഗ്ലോ-സാക്സൺ ഭാഷയിൽ നിന്ന് വന്നവയാണ്. <ref>Frank M. Stenton, The Oxford history of England: Anglo-Saxon England</ref> <ref>Richard M. Hogg, ed. The Cambridge History of the English Language: Vol 1: the Beginnings to 1066 (1992)</ref>
ആംഗ്ലോ-സാക്സൺ മൂന്ന് ജെർമൻ ഗോത്ര വർഗങ്ങളിൽ നിന്ന് ഉൽഭവിച്ചതാണെന്ന് എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബെനഡിക്റ്റിൻ വൈദികനായ [[ബീഡ്]] രേഖപ്പെടുത്തി. ജെർമനിയിലെ ആങ്ലിയയിൽ നിന്നു വന്ന ആംഗിളുകൾ, താഴെ സാക്സണിയിൽ നിന്നുള്ള സാക്സണ്മാർ, ജൂട്ട്ലാൻഡിൽ (ഇപ്പോഴത്തെ ഡെന്മാർക്) നിന്നുള്ള ജൂട്ടുകൾ എന്നിവയാണ് ആ മൂന്ന് ജെർമാനിക് ഗോത്ര വർഗങ്ങൾ.
[[File:Sutton hoo helmet room 1 no flashbrightness ajusted.JPG|thumb|242px|right|624 AD യിലെ ഒരു ആംഗ്ലോ-സാക്സൺ പടയാളിയുടെ ശിരോകവചം]]
"https://ml.wikipedia.org/wiki/ആംഗ്ലോ-സാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്