"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
സംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്രമന്ത്രിസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കപ്പെട്ടു. [[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയുടെ]] 352-ആം വകുപ്പ് ഉപയോഗിച്ച് ഇന്ദിര സ്വയം അമിതമായ അധികാരങ്ങൾ നൽകി. പൗരാവകാശങ്ങൾക്കും രാഷ്ട്രീയ എതിർപ്പിനും എതിരെ വ്യാപകമായ അടിച്ചമർത്തൽ തുടങ്ങി. [[പാകിസ്താൻ|പാകിസ്താനുമായി]] ഉള്ള യുദ്ധം അവസാനിച്ച് അധികം വർഷങ്ങൾ ആയിരുന്നില്ല. രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു സർക്കാർ ഈ അടിച്ചമർത്തലുകൾക്ക് ന്യായീകരണമായി പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സർക്കാർ അരോപിച്ചു. വ്യാപകമായ രാഷ്ട്രീയ എതിർപ്പിനും രാജ്യമൊട്ടാകെയും പാർട്ടിയിലും അനുയായികൾ വിട്ടുപോവുന്നതിനും ഇടയ്ക്ക് ഇന്ദിര വളരെ കുറച്ച് അടുത്ത പാർട്ടി അനുഭാവികളുടെയും ഇളയ മകനായ [[സഞ്ജയ് ഗാന്ധി|സഞ്ജയ് ഗാന്ധിയുടെയും]] ഉപദേശം സ്വികരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
 
രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തു. [[ജയപ്രകാശ് നാരായൺ]], [[മൊറാർജി ദേശായി]], [[ചരൺ സിംഗ്]], [[രാജ നാരായണൻ]], [[ജെ.ബി. കൃപലാനി]], [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജ്പേയി]], [[മധു ലിമയേ]], [[ലാൽ കൃഷ്ണ അഡ്വാനി]], തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും [[ആർ.എസ്.എസ്]],[[ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി]] തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. [[ബറോഡ ഡൈനാമിറ്റ് കേസ്|ബറോഡ ഡൈനാമിറ്റ് കേസിൽ]] [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] ചെയർമാൻ [[ജോർജ് ഫെർണാണ്ടസ്|ജോർജ് ഫെർണാണ്ടസും]] [[എ.കെ. ഗോപാലൻ|എ കെ ഗോപാലനേ]]പ്പോലുള്ള [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|കമ്യൂണിസ്റ്റ്(മാര്ക്സിസ്റ്റ്)]] നേതാക്കളും ധാരാളം അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകമായി പീഡിപ്പിക്കപ്പെട്ടു.
 
നിയമസഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങൾ തിരുത്തിയെഴുതുവാൻ ഇന്ദിര ശ്രമിച്ചു. നിയമസഭയിൽ കോൺഗ്രസിന് മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. അധികാരം വേണ്ടത്ര വേഗതയിൽ തന്റെ കയ്യിൽ എത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാർലമെന്റിനെ പൂർണ്ണമായി കവച്ചുവെക്കുന്ന തരത്തിൽ രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകൾ കൊണ്ട് ഭരിക്കുവാൻ ([[w:rule by decree]]) ഇന്ദിരയ്ക്ക് സാധിച്ചു. രാജ്യത്തിന്റെ വ്യാവസായിക-കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുവാനും സർക്കാർ പൊതുസേവനങ്ങൾ കാര്യക്ഷമമാ‍ക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്ക്കെതിരേ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിർമ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്നും ഇന്ദിരയെ പൂർണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കുവാനും ഇന്ദിരയ്ക്ക് പ്രയാസമുണ്ടായില്ല. ഇന്ദിരയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന [[ഗുജറാത്ത്]], [[തമിഴ്‌നാട്]] സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ട് ഇന്ദിര രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും അണികളെയും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്തു.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്